Kerala

മലപ്പുറത്തെ നിപ: കണ്ടയിൻമെൻ്റ് സോണിൽ നിയന്ത്രണങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

രോഗലക്ഷണങ്ങളുള്ളവരുടെ സ്രവമാണ് പരിശോധിയ്ക്കയച്ചിരിക്കുന്നത്.

മലപ്പുറം തിരുവാലി നടുവത്ത് നിപ ബാധിച്ച് മരിച്ച യുവാവിൻ്റെ സമ്പർക്കപ്പട്ടികയിലുള്ള പത്തു പേരുടെകൂടി സ്രവ സാമ്പിൾ പരിശോധനയ്ക്കയച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സ്രവമാണ് പരിശോധിയ്ക്കയച്ചിരിക്കുന്നത്. കർശനനിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കണ്ടയിൻമെൻ്റ് സോണിൽ നിപ പ്രോട്ടോകോൾ അനുസരിച്ചുള്ള നിയന്ത്രണങ്ങളേർപ്പെടുത്തി.

തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവയാണ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്. ഇവിടെ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഏർപ്പെടുത്തി. ഈ വാർഡുകളിൽ നബിദിന ഘോഷയാത്രകൾ മാറ്റിവെച്ചു. കൂടതെ ആളുകൾ കൂട്ടം കൂടുന്നതിനും വിലക്കേർപ്പെടുത്തി. സ്കൂളുകൾക്കും മദ്രസകൾക്കും കോളേജുകൾക്കും ട്യൂഷൻ സെൻററുകൾക്കും അവധി നൽകിയിട്ടുണ്ട്. കച്ചവടരംഗത്തും നിയന്ത്രണങ്ങൾ കൊണ്ടുവന്നു. വ്യാപാരസ്ഥാപനങ്ങൾ പത്തുമണി മുതൽ 7 മണി വരെയാണ് പ്രവർത്തിയ്ക്കാനാവുക.