വസ്തു ഉടമയുടെ സമ്മതത്തോടെയോ അല്ലെങ്കിൽ വസ്തു പൊളിക്കുന്നതുമൂലമോ റെസിഡൻഷ്യൽ അഡ്രസ് ഇല്ലാതാക്കുന്ന നടപടി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ തുടരുന്നു. അടുത്തിടെ, 639 വ്യക്തികളുടെ താമസ വിലാസങ്ങൾ റദ്ദാക്കിയതായി അതോറിറ്റി പ്രഖ്യാപിച്ചു.
നടപടി നേരിട്ടവർ 30 ദിവസത്തിനുള്ളിൽ പുതിയ വിലാസം രജിസ്റ്റർ ചെയ്യാൻ പാസി ആസ്ഥാനത്തെത്തി രേഖകൾ സമർപ്പിക്കണമെന്ന് ‘കുവൈത്ത് അയ്ലൂം’ എന്ന ഔദ്യോഗിക പത്രത്തിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറഞ്ഞു. അങ്ങനെ ചെയ്യുന്നതിരുന്നാൽ നിയമം 32/1982ലെ ആർട്ടിക്കിൾ 33-ൽ പ്രതിപാദിച്ചിരിക്കുന്നതുപോലെ പിഴ ഈടാക്കും. ഒരാൾക്ക് 100 ദിനാർ വരെ പിഴയുണ്ടായേക്കും.