Kerala

ബംഗളൂരുവിൽ ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു

ബം​ഗ​ളൂ​രു: സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​ൻ പോ​കു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ ​നി​ന്നു വീ​ണു പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. ഇ​ടു​ക്കി ക​ല്ലാ​ർ പ​ട്ടം​കോ​ള​നി തൂ​ക്കു​പാ​ലം എം​ജി മ​ന്ദി​ര​ത്തി​ൽ റി​ട്ട.​പോ​സ്റ്റ്മാ​സ്റ്റ​ർ ജി.​സു​നി​ലി​ന്‍റെ മ​ക​ൻ ദേ​വ​ന​ന്ദ​ൻ (24) ആ​ണ് മ​രി​ച്ച​ത്.

ഞായറാഴ്ച രാവിലെ ബംഗളൂരു സോലദേവനഹള്ളിക്കും ചിക്കബാനവാരക്കും ഇടയിലാണ് ദേവനന്ദൻ ട്രെയിനിൽനിന്ന് വീണത്. സുഹൃത്തുക്കളെ കാണാനായി മജസ്റ്റിക്കിൽനിന്ന് സോലദേവനഹള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.

ഗുരുതരമായി പരിക്കേറ്റ ദേവനന്ദനെ ആദ്യം ഹെസറഘട്ട റോഡിലെ സപ്തഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ഹെബ്ബാൾ ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആലുവ യുസി കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ദേവനന്ദൻ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിലായിരുന്നു.

സം​സ്കാ​രം തൂ​ക്കു​പാ​ല​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ. മാ​താ​വ്: അ​നി​താ​കു​മാ​രി (പ്ര​ധാ​ന അ​ധ്യാ​പി​ക, മ​ണ്ണൂ​ർ എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ), സ​ഹോ​ദ​രി: ഡോ.​ദേ​വി സു​നി​ൽ (ജ​ർ​മ​നി).