Ernakulam

എറണാകുളത്ത് ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് മരണം

എറണാകുളം: നേര്യമംഗലം റാണിക്കല്ലിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് സ്വദേശികളായ അഫ്സൽ (22) അൻഷാദ് (18) എന്നിവരാണ് മരിച്ചത്.

ഇരുവരും സഞ്ചരിച്ച ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുവരെയും കോതമംഗലത്തെയും പിന്നീട് ആലുവയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.