തൊടുപുഴ: താൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്നത് വ്യാജ പ്രചാരണം ആണെന്ന് ഡീൻ കുര്യാക്കോസ് എം.പി. വ്യാജ വാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
മര്യാദയും അന്തസ്സുമില്ലാത്ത മാധ്യമപ്രവർത്തനമാണ് ഈ സ്ഥാപനം നടത്തുന്നത്. തെറ്റായ പ്രചാരണം നടത്തി അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ ഓണാശംസ നേർന്നതിന് കമന്റായി തിരികെ ആശംസ നേർന്നതിനെയാണ് പ്രമുഖ ചാനലിന്റെ വെബ്സൈറ്റ് വാർത്തയാക്കിയത്.