Kerala

ബി.ജെ.പിയി​ലേക്ക് എന്നത്​ വ്യാജ പ്രചാരണം; വാ​ർ​ത്ത ന​ൽ​കി​യ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രിക്കും: ഡീൻ കുര്യാക്കോസ്

തൊ​ടു​പു​ഴ: താ​ൻ ബി.​ജെ.​പി​യി​ലേ​ക്ക്​ പോ​കു​ന്നു​വെ​ന്നത് ​വ്യാജ പ്രചാരണം ആണെന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ്​ എം.​പി. വ്യാജ വാ​ർ​ത്ത ന​ൽ​കി​യ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ്​ പറഞ്ഞു.

മ​ര്യാ​ദ​യും അ​ന്ത​സ്സു​മി​ല്ലാ​ത്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​മാ​ണ്​ ഈ ​സ്ഥാ​പ​നം ന​ട​ത്തു​ന്ന​ത്. തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​​തെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ഫേ​സ്​​ബു​ക്കി​ൽ ഓ​ണാ​ശം​സ നേ​ർ​ന്ന​തി​ന്​ ക​മ​ന്‍റാ​യി തി​രി​കെ ആ​ശം​സ നേ​ർ​ന്ന​തി​നെ​യാ​ണ്​ പ്ര​മു​ഖ ചാ​ന​ലി​ന്‍റെ വെ​ബ്​​സൈ​റ്റ്​ വാ​ർ​ത്ത​യാ​ക്കി​യ​ത്.