Crime

അ​ന്ത​ർ സം​സ്ഥാ​ന ബ​സി​ൽ കു​ഴ​ൽ​പ്പ​ണം കടത്ത്; 67 ല​ക്ഷം രൂ​പ​യുമായി ഒരാൾ അറസ്റ്റിൽ

കോ​ട്ട​യം: അ​ന്ത​ർ സം​സ്ഥാ​ന ബ​സി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 67 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. ഒ​രേ ബ​സി​ൽ ഈ​രാ​റ്റു​പേ​ട്ട​യി​ലും പൊ​ൻ​കു​ന്ന​ത്തും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രാ​ളെ എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നും 44 ല​ക്ഷ​വും, പൊ​ൻ​കു​ന്ന​ത്തു​നി​ന്ന് 23 ല​ക്ഷം രൂ​പ​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ നി​ന്നും എ​രു​മേ​ലി​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ൽ എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ബ​സി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 44 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തേ ബ​സി​ൽ ത​ന്നെ പൊ​ൻ​കു​ന്നം ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 23 ല​ക്ഷ​ത്തോ​ളം രൂ​പ പി​ടി​ച്ചെ​ടു​ത്ത​ത്.