Kerala

എഡിജിപി എം.ആർ അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം; നടപടിയെടുക്കാതെ ആഭ്യന്തര വകുപ്പ്

എഡിജിപിയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി നിരന്തരം ആവർത്തിക്കുമ്പോഴും അദ്ദേഹത്തിനെതിരെ ചെറുവിരലനക്കാൻ സർക്കാറിന്

എഡിജിപി എം.ആർ അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ദർവേഷ് സാഹിബ് നൽകിയ ശുപാർശയിൽ നടപടിയെടുക്കാതെ ആഭ്യന്തര വകുപ്പ്. ഡിജിപി ശുപാർശ നൽകിയിട്ട് അഞ്ച് ദിവസം പിന്നിടുകയാണ്. എഡിജിപിയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി നിരന്തരം ആവർത്തിക്കുമ്പോഴും അദ്ദേഹത്തിനെതിരെ ചെറുവിരലനക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല.

അനധികൃത സ്വത്ത് സമ്പാദനം, കൈക്കൂലി, ആഡംബര വീട് നിർമാണം തുടങ്ങിയ കാര്യങ്ങളാണ് ഭരണപക്ഷ എംഎൽഎ ആയ പി.വി അൻവർ ഉന്നയിച്ചത്. അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ എസ്പിയായിരുന്ന സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ എഡിജിപിക്കെതിരെ അന്വേഷണത്തിന് സർക്കാർ തയ്യാറായിട്ടില്ല.