സൗദിയിലെ ട്രാവൽ ആന്റ് ടൂറിസം രംഗത്തെ പ്രമുഖരായ ഡ്രീം ഡെസ്റ്റിനേഷൻ ദമ്മാമിൽ പുതിയ ഓഫീസ് സമുച്ചയം തുറന്ന് പ്രവർത്തനമാരംഭിച്ചു. ഡ്രീം ഡെസ്റ്റിനേഷൻ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും ഗുണമേന്മയേറിയതുമായ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് സമുച്ചയം പ്രവർത്തനമാരംഭിച്ചതെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഡ്രീ ഡെസ്റ്റിനേഷൻ ട്രാവൽ ആന്റ് ഹോളിഡേയ്സിന്റെ പുതിയ ഓഫീസ് സമുച്ചയം കമ്പനി സി.ഇ.ഒ നജീബ് മുസ്ല്യാരകത്ത് നിർവ്വഹിച്ചു. കമ്പനി ഡയറക്ടർ ലിയാഖത്തലി കരങ്ങാടൻ, ജനറൽ മാനേജർ ഖാസിം ജാന, ദമ്മാമിലെ സാമൂഹിക, ബിസിനസ്, മാധ്യമ, കായിക രംഗത്തുള്ളവർ സംബന്ധിച്ചു. ദമ്മാം സീക്കോകടുത്ത് ദാന മാളിന് എതിർവശത്തായാണ് പുതിയ ഓഫീസ് പ്രവർത്തിക്കുന്നത്. കൂടുതൽ ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയെതെന്ന് സി.ഇ.ഒ പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ നറുക്കെടുപ്പിലെ വിജയകൾക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റുകൾ സമ്മാനമായി നൽകി. പുതിയ ഓഫീസിന്റെ പ്രവർത്തനം പ്രമാണിച്ച് നിശ്ചിത കാലത്തേക്ക് ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കൾക്ക് സർവീസ് ചാർജ് ഒഴിവാക്കി നൽകും. ട്രാവൽ രംഗത്തെ സേവനങ്ങൾക്കപ്പുറം പ്രവാസികളുടെ പ്രശ്നങ്ങളെയും പ്രയാസങ്ങളെയും അഡ്രസ്സ് ചെയ്യുന്ന സ്ഥാപനമായി ഡ്രീം ഡെസ്റ്റിനേഷൻ പ്രവർത്തിക്കുമെന്നും കമ്പനി മാനേജ്മെന്റ് വ്യക്തമാക്കി.