റിലയന്‍സ് ജിയോയുടെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളില്‍ തടസ്സം നേരിട്ടതായി ഉപഭോക്താക്കള്‍. ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ആക്സസിലും ഫോണ്‍ കോളുകളിലും പ്രശ്നങ്ങള്‍ നേരിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജിയോയുടെ സേവനങ്ങള്‍ മുംബൈയിലാണ് കൂടുതല്‍ തടസ്സം നേരിട്ടതെന്നും പറയുന്നു.
68% ഉപയോക്താക്കളും മൊബൈല്‍ നെറ്റ്വര്‍ക്കില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഓണ്‍ലൈന്‍ തകരാറുകള്‍ ട്രാക്ക് ചെയ്യുന്ന ഡൗണ്‍ഡെറ്റക്റ്റര്‍ പറയുന്നു. കൂടാതെ, 37% ഉപയോക്താക്കള്‍ മൊബൈല്‍ ഇന്റര്‍നെറ്റിലെ പ്രശ്‌നങ്ങള്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്, അതേസമയം 14% പേര്‍ ജിയോ ഫൈബര്‍ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍ സംഭവത്തില്‍ റിലയന്‍സ് ജിയോ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ പുറത്തിറക്കിയിട്ടില്ല. കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ക്ക് പിന്നിലെ കാരണം വ്യക്തമല്ല. കൂടാതെ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിയില്‍ നിന്നുള്ള കൂടുതല്‍ അറിയിപ്പിനായി ഉപയോക്താക്കള്‍ കാത്തിരിക്കുകയാണ്.