ബിഹാർ ബെഗുസരായി ജില്ലയിലെ സദര്‍ ആശുപത്രിയില്‍ നിന്നും ജനിച്ച് 20 മണിക്കൂര്‍ മാത്രം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ആശുപത്രിയില്‍ നവജാതശിശുക്കള്‍ക്കായുള്ള പ്രത്യേക പരിചരണ വിഭാഗമായ എസ്.എന്‍.സി.യു വിൽ നിന്നാണ് അപരിചിതയായ ഒരു സ്ത്രീ കൈക്കുഞ്ഞുമായി കടന്നുകളഞ്ഞത്.
പ്രായമായ ഒരു സ്ത്രീ കുഞ്ഞുമായി ആശുപത്രിയിൽ നിന്ന് കടന്നുകളയുന്ന സി.സി.ടി. വി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Why is there no #hospital staff in the #children’s ward to take care of and monitor them?
Bihar: Live video of a newborn baby being stolen from #Begusarai Sadar Hospital…
A shocking incident has come to light from Begusarai, Bihar, where a newborn baby was stolen from the SNCU… pic.twitter.com/ZQ9r3jKd9y
— Akassh Ashok Gupta (@peepoye_) September 16, 2024
ലോഹ്യനഗര്‍ സ്വദേശിനിയായ നന്ദിനി ദേവിയുടെ ആൺ കുഞ്ഞിനെയാണ് അജ്ഞാതസ്ത്രീ തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച രാത്രി 10.30നാണ് നന്ദിനി ദേവി ആൺ കുഞ്ഞിന് ജന്മം നൽകിയത് തുടര്‍ന്ന് കുഞ്ഞിനെ എസ്.എന്‍.സി.യു.വിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാത്രി യോടെ കുഞ്ഞിനെ കാണാനായി കുടുംബാംഗങ്ങള്‍ എത്തിയപ്പോഴാണ് കുഞ്ഞിനെ എസ്.എന്‍.സി.യുവില്‍ കാണാനില്ലെന്ന വിവരമറിയുന്നത്.
എന്നാൽ, കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ ആശുപത്രി അധികൃതര്‍ ഇതുവരെ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല.
STORY HIGHLIGHT: newborn stolen from hospital sncu in begusarai bihar