ലോകത്തിലെ ഏറ്റവും മികച്ച തിമിംഗല നിരീക്ഷണ കേന്ദ്രങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്കയിലെ പടിഞ്ഞാറൻ മുനമ്പിൽ സ്ഥിതി ചെയ്യുന്ന മനോഹര തീരദേശ നഗരമാണ് ഹെർമാനസ്. പ്രകൃതിരമണീയമായ വാക്കർ ബേയ്‌ക്ക് സമീപമാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ജൂൺ മുതൽ ഡിസംബർ വരെയാണ് ഹെർമാനസിൽ തിമിംഗല നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയം ആണ്. ആഗസ്റ്റ് മുതൽ ഒക്‌ടോബർ വരെ വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് ആണ്. ഈ സമയത്താണ്, സൗത്തിൺ റൈറ്റ് വാൽസ് ഇണചേരാനും പ്രസവിക്കാനും കുഞ്ഞുങ്ങളെ പോറ്റിവളർത്താനും,പരിപാലിക്കാനുമൊക്കെയായി ദക്ഷിണാഫ്രിക്കയിലെ ചൂടുള്ള വെള്ളത്തിലേക്ക് ഇവ കുടിയേറ്റം നടത്തുന്നത്.
ഇവിടെ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഇനം, സതേൺ റൈറ്റ് തിമിംഗലങ്ങളാണ്. കൂടാതെ Humpback whales, Bryde’s whales എന്നിനങ്ങളേയും ഇവിടെ കാണാൻ സാധിക്കും. ഇവയ്ക്ക് പുറമേ, ധാരാളം ഡോൾഫിനുകൾ, സീലുകൾ, വൈവിധ്യമാർന്ന കടൽപ്പക്ഷികൾ തുടങ്ങിയ സമുദ്രജീവികളും സഞ്ചാരികൾക്ക് കാഴ്ചാനുഭവം വർദ്ധിപ്പിക്കുന്നുണ്ട്. തിമിംഗല കാഴ്ചക്ക് പോകുന്നതിന് മുൻപായി കാൽമണിക്കൂർ തിമിംഗലങ്ങളെക്കുറിച്ച് ഒരു ക്ലാസ്സുണ്ട്. വവ്വാലുകളേപ്പോലെ എക്കോലൊക്കേഷന്‍ രീതി ആണ് ഡോൾഫിൻ ഇരകളെ കണ്ടെത്താനും സഞ്ചരിക്കാനും മറ്റും ഉപയോഗിക്കുന്നത്. പ്രസവം വളരെ വ്യത്യസ്തമാണ്. മറ്റ് സസ്തനികളില്‍ ഭൂരിഭാഗവും പ്രസവിക്കുമ്പോള്‍ കുഞ്ഞിന്റെ തലയാണ് ആദ്യം പുറത്തേക്ക് വരിക. എന്നാല്‍ ഡോള്‍ഫിന്‍ പ്രസവിക്കുമ്പോള്‍ കുഞ്ഞിന്റെ വാല്‍ ഭാഗം ആണ് ആദ്യം പുറത്തേക്ക് വരിക.
പന്ത്രണ്ട് മാസമാണ് ഇവയുടെ ഗര്‍ഭകാലം.
തിമിംഗലങ്ങളും ഡോൾഫിനുകളും തമ്മിൽ ഒരുപാട് സാമ്യങ്ങൾ ഉണ്ട്. ഇവ രണ്ടും പൂർണ്ണമായും ഉറങ്ങുന്നുമില്ല. ഇവയുടെ മസ്തിഷ്കത്തിന്റെ ഒരു ഭാഗം ഉണർന്നിരിക്കുമ്പോൾ മറ്റേ ഭാഗം വിശ്രമിക്കുന്ന ഒരു പ്രത്യേക രീതിയുണ്ട്, ഇവയ്ക്ക് കൃത്യമായ ഇടവേളകളിൽ ഉപരിതലത്തിൽ കയറി ശ്വാസം വലിക്കണം.ഇവയ്ക്ക് നല്ല ശ്രവണശേഷിയുണ്ട്. ശബ്ദ തരംഗങ്ങൾ ആണ് പ്രധാന സെൻസറി മാർഗം. ഇത് വഴിയറിയാനും, ഇര പിടിക്കാനും, മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും സഹായിക്കുന്നുണ്ട്. സമൃദ്ധമായ ജൈവവൈവിധ്യം സമുദ്രജീവികളുടെ വൈവിധ്യം, മനോഹരമായ തീരപ്രദേശങ്ങൾ, എന്നിവയാണ് ഹെർമാനസിന്റെ പ്രത്യേകതകൾ. സമുദ്ര ജീവികളെ കൂടുതൽ അടുത്തറിയാൻ നിരവധി തിമിംഗല നിരീക്ഷണ ബോട്ട് ടൂറുകൾ ഇവിടെ നിലവിൽ ഉണ്ട്. ഹെർമാനസിന്റെ മറ്റൊരു സവിശേഷത “തിമിംഗല ക്രയർ” ആണ്. അതായത് തിമിംഗലത്തെ കാണുമ്പോൾ കാഴ്ചക്കാരെ അറിയിക്കാൻ ഒരാൾ കെൽപ് ഹോണുമായി പാറക്കെട്ടുകളിൽ സദാ പട്രോളിംഗ് നടത്തുന്നു.ഹെർമാനുസിലെ തിമിംഗല നിരീക്ഷണം, സ്വാഭാവിക പരിസ്ഥിതി സംരക്ഷണത്തിന്റെയും സമുദ്രജീവി ബോധവത്കരണത്തിന്റെയും ഭാഗമായ ഒരു മികച്ച ഇക്കോ-ടൂറിസം പ്രവർത്തനമാണ്. ഇത് പ്രകൃതിയോടുള്ള സ്‌നേഹവും ബോധവത്കരണവും വളർത്താനും സഹായിക്കുന്നു. തിമിംഗലങ്ങളെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാനും സാധിക്കും
Story Highlights ; South Africa dolfin