Sports

ചൈ​ന​യെ വീ​ഴ്ത്തി; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോ​ക്കി കിരീടം ഇന്ത്യക്ക്

ഹുലുന്‍ബുയര്‍: ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം.

ഗോൾ രഹിതമായ മൂന്ന് ക്വാർട്ടറുകൾക്ക് പിന്നാലെ നാലാം ക്വാർട്ടറിലാണ് ഇന്ത്യ വിജയഗോൾ നേടിയത്. ആദ്യമായി ഫൈനൽ യോഗ്യത നേടിയ ചൈന ശക്തമായി പൊരുതിയ ശേഷമാണ് കീഴടങ്ങിയത്. കൗണ്ടർ അറ്റാക്കിലൂടെ ആദ്യ ക്വാർട്ടറിൽ ചൈന കളം നിറഞ്ഞു. എന്നാൽ രണ്ടാം ക്വാർട്ടറിൽ ഇന്ത്യ ആധിപത്യം പുലർത്തിയെങ്കിലും ഗോൾനേടാനായില്ല.

ആദ്യ പകുതിയിൽ നാല് പെനാൽറ്റി കോർണറുകളാണ് ഇന്ത്യക്ക് ലഭിച്ചത്. എന്നാൽ ചൈനീസ് പ്രതിരോധത്തിൽ തട്ടി വിഫലമായി. എന്നാൽ നിർണായകമായ നാലാം ക്വാർട്ടറിൽ ഇന്ത്യ ഗോൾ കണ്ടെത്തി.

51-ാം മി​നി​റ്റി​ൽ ജു​ഗ്‍​രാ​ജ് സിം​ഗാ​ണ് ഇ​ന്ത്യ​യ്ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. ചൈ​ന ഉ​യ​ർ​ത്തി​യ ക​ടു​ത്ത പ്ര​തി​രോ​ധം മ​റി​ക​ട​ന്ന് നാ​ലാം ക്വാ​ർ​ട്ട​റി​ലാ​ണ് ഇ​ന്ത്യ മു​ന്നി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​ശ്വ​രൂ​പം പു​റ​ത്തെ​ടു​ത്ത ചൈ​നീ​സ് താ​ര​ങ്ങ​ൾ ആ​ക്ര​മി​ച്ച് ക​ളി​ച്ചെ​ങ്കി​ലും ഗോ​ൾ മാ​ത്രം പി​റ​ന്നി​ല്ല.

അ​ഞ്ചാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. മൂ​ന്ന് കി​രീ​ട​ങ്ങ​ളു​ള്ള പാ​കി​സ്താ​നാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ ദ​ക്ഷി​ണ കൊ​റി​യ​യെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി പാ​കി​സ്താ​ൻ മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.