ലോകത്തിലെ ഏറ്റവും വലിയ ദ്വീപുരാഷ്ട്രമായ ഇന്തോനേഷ്യയിലെ 17000 ത്തോളം ചെറുദ്വീപുകളിലൊന്നിൽ ‘ദൈവങ്ങളുടെ ദ്വീപ്’ എന്നറിയപ്പെടുന്ന ഒരു കൊച്ചു ദ്വീപുണ്ട് അതാണ് ബാലി. ഇന്തൊനീഷ്യയിലെ ഒറ്റത്തുരുത്തുകളാണ് ബാലി. കടൽത്തീരങ്ങളും മലകളും വയലുകളും കാടുകളും കുളിർമ പകരുന്ന കാഴ്ചകളോടൊപ്പം പുകയുന്ന അഗ്നി പർവതങ്ങളുടെ കൂടി നാടാണിത്. കടലോര വിനോദകേന്ദ്രമായ കുട്ട ബീച്ച്, കടലിൽ പാറപ്പുറത്ത് നിൽക്കുന്ന ക്ഷേത്രമായ തനാ ലോട്ട്, ഉലുവത്ത് ക്ഷേത്രം, കൽഗുഹകൾ, സെമിൻയാക് ടൗൺഷിപ്പ്, കിന്താമണി അഗ്നി പർവതം, ബാലിയിലെ പരമ്പരാഗത കൈവേലകളുടെ ഗ്രാമമായ ഉബുദ് വില്ലേജ്, ജിംബാരൻ ബേ, കാടിനു നടുവിലെ സെകുംപൂൾ വെള്ളച്ചാട്ടം, അഗുംഗായ് റായ് മ്യൂസിയം, മങ്കി ഫോറസ്റ്റ്, തീർഥഗംഗ വാട്ടർ പാലസ് എന്നിവ കാണാം.
ഉബുദ് വില്ലേജിലെ വസ്തുക്കൾ ബാലിയിലെ ലഗിയാൻ മാർക്കറ്റിൽ നിന്നും വാങ്ങാം. ബാലിയിലെ പരമ്പരാഗത സ്പാ ലഭ്യമാകുന്നത് ലഗിയാൻ മാർക്കറ്റ് പ്രദേശത്താണ്. ഇരുചക്ര വാഹനങ്ങളോ കാറോ വാടകയ്ക്ക് എടുത്ത് സ്വയം ഡ്രൈവ് ചെയ്യാം. ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് മതിയാകും. ടാക്സി വളരെ കുറഞ്ഞ നിരക്കിൽ ലഭിക്കും. ഇന്ത്യയടക്കം തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലുള്ളവർക്ക് ബാലി സന്ദർശിക്കാൻ വീസ ആവശ്യമില്ല. ഓൺ അറൈവൽ ഫ്രീ വീസ ലഭിക്കുക. ഇമിഗ്രേഷനിൽ െചന്ന് പാസ്പോർട്ട് സ്റ്റാംപ് ചെയ്ത് ബാലിയിലേക്ക് പോകാം. 30 ദിവസം ഈ വീസയിൽ തുടരാം. ഫ്രീ വീസ ലഭിക്കുന്നതിന് ഉറപ്പായ റിട്ടേൺ ടിക്കറ്റ്, ആറുമാസ കാലാവധി ഉള്ള പാസ്പോർട്ട്, താമസ സ്ഥല വിവരങ്ങൾ, ആവശ്യത്തിന് പണം കൈവശം ഉള്ളതിനു െതളിവ് എന്നിവ വേണം.എയർ ഏഷ്യ, മലിൻഡോ എന്നിവയുടെ വിമാനങ്ങൾ കോലാലംപൂർ വഴി ലഭിക്കും. സിംഗപ്പൂർ വഴി സിംഗപ്പൂർ എയർലൈൻസിന്റെ വിമാനങ്ങളും. ഔദ്യോഗിക നാണയം ഇന്തൊനീഷ്യൻ റുപ്പയ ആണ്. ഒരു രൂപ 198 ഇന്തൊനീഷ്യൻ റുപ്പയ ആണ്. മൂന്നു രാത്രി നാല് പകൽ യാത്രയ്ക്ക് ഒരാൾക്ക് 33,000 രൂപ ചെലവ് വരും.
പരമ്പരാഗതമായി കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ബാലിക്കാര്‍. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപാതിയോടെ അത് വിനോദസഞ്ചാരത്തിന് വഴിമാറി. ഇപ്പോള്‍ ബാലിയിലെ സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ല് വിനോദസഞ്ചാരമാണ്, വരുമാനത്തിന്റെ 80 ശതമാനത്തോളം ഈ മേഖലയില്‍നിന്ന് ലഭിക്കുന്നു. ഇന്‍ഡൊനീഷ്യന്‍ ജി.ഡി.പി.ക്കും ബാലിയുടെ ഈ കുതിച്ചുചാട്ടം വലിയ കൈത്താങ്ങാകുന്നു. പ്രത്യേകിച്ച് വിദേശനാണ്യവരുമാനത്തില്‍. ബാലി വിനോദസഞ്ചാരമേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യത്തെ നമ്മള്‍ കേരളീയര്‍ കണ്ടു പഠിക്കേണ്ടതാണ്. ലഭ്യമായ എല്ലാ മേഖലകളും അവര്‍ സഞ്ചാരപ്രിയര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. ബാലിയുടെ വ്യത്യസ്ത സംസ്‌കാരവും ആചാരരീതികളും അടുത്തറിയാന്‍ അവസരമൊരുക്കുന്നു. എല്ലാ വിഭാഗത്തിലുമുള്ള വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളുമൊരുക്കുന്നു. എല്ലാതരക്കാര്‍ക്കും താങ്ങാവുന്ന നിരക്കുകളുള്ള റിസോര്‍ട്ടുകളും ഹോട്ടലുകളും ഹോംസ്റ്റേകളും ഇവിടെയുണ്ട്. വിനോദസഞ്ചാരികളോട് സൗമനസ്യവും സഹാനുഭൂതിയും ബഹുമാനവും പ്രകടിപ്പിക്കുന്നതില്‍ എല്ലാവരും ശ്രദ്ധിക്കുന്നു.
വിനോദസഞ്ചാരികളെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്ന ശൈലിയാണ് ബാലിയുടേത്. ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യക്കാര്‍ക്കും സൗജന്യവിസയാണ്. അതുകൊണ്ടുതന്നെ വിമാനത്താവളത്തില്‍ അധികം പണിപ്പെടേണ്ടി വരില്ല. വിസ ഓണ്‍ അറൈവല്‍ സൗകര്യം പ്രയോജനപ്പെടുത്താം.മറ്റൊരു കൗതുകം ബാലിയിലെ ഔദ്യോഗിക കറന്‍സിയായ റുപ്പയ ആണ്. 500 രൂപയുമായാണ് നിങ്ങള്‍ ബാലിയിലെത്തുന്നതെങ്കില്‍ നിങ്ങള്‍ അവിടത്തെ കറന്‍സിയനുസരിച്ച് ലക്ഷാധിപതിയായി. 5000 രൂപ കീശയിലുണ്ടെങ്കില്‍ കോടീശ്വരന്‍! വിനിമയത്തിലെ ഈ മൂല്യത്തകര്‍ച്ച പക്ഷേ, ചെലവില്‍ പ്രതിഫലിക്കുമെന്നു കരുതിയാല്‍ തെറ്റി. ഒരു സാധാരണ ഹോട്ടലില്‍നിന്ന് നന്നായി ഭക്ഷണം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഒരു ലക്ഷം റുപ്പിയെങ്കിലും കൈയില്‍നിന്ന് ചെലവാകും. അതുകൊണ്ട് കുറഞ്ഞ ചെലവിലുള്ള യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കരുതല്‍ അനിവാര്യം.
അധികം ചെലവില്ലാത്ത യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇരുചക്രവാഹനങ്ങളാണ് ഉചിതം. ബാലിയിലെല്ലായിടത്തും യാത്രക്കായി സ്‌കൂട്ടറുകളും മറ്റും വാടകയ്ക്ക് കിട്ടും. ഓടിക്കാന്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ധാരാളം മതി. സഹായിക്കാന്‍ ബാലിക്കാര്‍ സദാ സന്നദ്ധര്‍. പൊതുവേ വലിയ തിരക്കൊന്നും പ്രകടിപ്പിക്കാത്തവരാണവര്‍. ചിലപ്പോള്‍ വഴിചോദിച്ചാല്‍ നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേ അവര്‍ മടങ്ങൂ. കറന്‍സി മാറ്റുന്നത് കേരളത്തില്‍നിന്ന് യാത്ര പുറപ്പെടുന്നതിനുമുമ്പേ തന്നെ ചെയ്യുന്നതാണ് ഉചിതം. നമ്മുടെ രൂപ യു.എസ്. ഡോളറിലേക്ക് മാറ്റാം. ഡോളര്‍ ബാലിയിലെ ഏത് മുക്കിലും മൂലയിലും റുപ്പയ ആക്കി മാറ്റാം. പക്ഷേ, ഇന്ത്യന്‍രൂപ മാറ്റിക്കിട്ടാന്‍ പാടായിരിക്കും.ഭൂപ്രകൃതി ഏതാണ്ട് കേരളത്തോട് ഇണങ്ങുന്ന മട്ടിലാണ്. കേരളത്തില്‍ കണ്ടുവരുന്ന സസ്യജാലങ്ങള്‍ എല്ലായിടത്തും കാണാം. ചെടികളോടും പൂക്കളോടും വൃക്ഷങ്ങളോടും പച്ചപ്പിനോടും ആരാധന പുലര്‍ത്തുന്നവരാണ് ബാലിക്കാര്‍. എവിടെ തിരിഞ്ഞാലും ഹരിതാഭ. ചെറിയ കടകള്‍ക്കുമുന്നില്‍ പോലും കൊച്ചുപൂന്തോപ്പ് കാണാം. പൂച്ചെടികള്‍ വളര്‍ത്തുന്ന നഴ്സറി ബാലിയില്‍ വലിയ ബിസിനസ് തന്നെയാണ്.
ക്ഷേത്രങ്ങളുടെയും ആചാരങ്ങളുടെയും നാടാണ് ബാലി. എവിടെത്തിരിഞ്ഞാലും കാണാം പൗരാണിക വാസ്തുശില്പവൈഭവത്തിന്റെ അരങ്ങായ ക്ഷേത്രസമുച്ചയങ്ങള്‍. അവിടെ നിത്യേനയെന്നോണം ഉത്സവങ്ങളും പൂജകളും പതിവ്. ഇതിനുപുറമേ മിക്ക വീടുകളിലും ഒരു കൊച്ചുകുടുംബക്ഷേത്രവും കാണും. ബാലിയാത്രയ്ക്കിടെ ക്ഷേത്രസന്ദര്‍ശനം മുടക്കരുത്. കടലില്‍ ഉയര്‍ന്നുനില്‍ക്കുന്ന വലിയൊരു പാറക്കൂട്ടത്തില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന പ്രാചീനക്ഷേത്രമാണ് ടാനാ ലോട്ട്. ബാലിയുടെ പ്രതീകമെന്നാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രം അറിയപ്പെടുന്നത്. നമ്മുടെ കന്യാകുമാരിയെ അനുസ്മരിപ്പിക്കും.
ബാലിയുടെ തലസ്ഥാനനഗരമായ ഡെന്‍പസാറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണിത്. നൂറ്റാണ്ടുകളുടെ തിരയടി പാറക്കൂട്ടങ്ങളില്‍ തീര്‍ത്ത അടയാളങ്ങള്‍ ഇവിടത്തെ മറ്റൊരു കാഴ്ച. വേലിയിറക്കമുള്ളപ്പോള്‍ ക്ഷേത്രത്തിലേക്ക് കടലോരത്തുനിന്ന് നടന്നു പോകാം. വേലിയേറ്റമുള്ളപ്പോള്‍ വഞ്ചിയെ ആശ്രയിക്കണം.
ബെരാട്ടണ്‍ തടാകത്തില്‍ ആകര്‍ഷകമായ രീതിയില്‍ നിര്‍മിച്ചിട്ടുള്ള ക്ഷേത്രവും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പഞ്ചാരമണലുള്ള കടലോരങ്ങളാല്‍ സമ്പന്നമാണ് ഈ നാട്. കടലിലാകട്ടെ തെളിനീല ജലം. പശ്ചാത്തലമൊരുക്കുന്നത് ഹരിതാഭമായ തെങ്ങിന്‍തോപ്പുകളും മഴക്കാടുകളും പനങ്കാടുകളുമൊക്കെ.
മിക്കയിടത്തും വെള്ളത്തിലേക്ക് കണ്ണുനട്ടാല്‍ കടലിന്റെ അടിത്തട്ട് കാണാനാകും. കടലിനടിയിലേക്ക് ഊളിയിടാനും അടിത്തട്ടിലെ സസ്യജാലങ്ങളെയും മത്സ്യങ്ങളെയുമൊക്കെ കണ്‍കുളിര്‍ക്കെ കാണാനും മിക്ക ബീച്ചുകളിലും സ്‌കൂബാ ഡൈവിങ്ങും സ്നോര്‍ക്കലിങ്ങുമൊക്കെയുണ്ട്. താരതമ്യേന കുറഞ്ഞ നിരക്കാണ് ഇതിനൊക്കെ. കുട്ട ബീച്ചാണ് ബാലിയില്‍ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. സെമിന്യാക്, കന്‍ഗു, ജിംബാരണ്‍, നുസ ദുവ, സാനുര്‍ തുടങ്ങിയവ മറ്റുചില പ്രശസ്ത കടലോരങ്ങള്‍. തിരക്ക് ആഗ്രഹിക്കാത്തവരാണെങ്കില്‍ വിനോദസഞ്ചാരികള്‍ അധികമെത്താത്ത അതിമനോഹരങ്ങളായ വേറെയും ബീച്ചുകളുണ്ട്.