മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒരു ഗായിക ആണ് ചിത്ര. ചിത്രയുടെ മനോഹരമായ ഗാനങ്ങൾ എന്നും മലയാളിക്ക് ഒരു പ്രത്യേക അനുഭൂതി തന്നെയാണ് പകർന്ന് നൽകിയിട്ടുള്ളത്. വലിയ സ്വീകാര്യത തന്നെയാണ് ചിത്രയുടെ ഗാനങ്ങൾക്ക്. ചിത്രയുടെ ഗാനങ്ങൾ എന്നതുപോലെ ചിത്രയുടെ കുടുംബത്തിനും സോഷ്യൽ മീഡിയയിൽ ലഭിച്ചിട്ടുള്ളത് വലിയ സ്വീകാര്യത ആണ്. ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം എന്നത് അകാലത്തിൽ മരണപ്പെട്ടുപോയ ചിത്രയുടെ മകൾ തന്നെയാണ്. ഒരു മകൾ എന്ന സ്വപ്നത്തിന് വേണ്ടി ഒരുപാട് കാലം ചിത്ര ആഗ്രഹിച്ച് കാത്തിരുന്നു.
അവസാനം ആ സ്വപ്നം സാക്ഷാത്കരിച്ച സമയത്ത് ദൈവം വളരെ പെട്ടെന്ന് തന്നെ ആ സന്തോഷം ചിത്രയിൽ നിന്നും തിരികെ സ്വന്തമാക്കുകയും ചെയ്തു. അതിനുശേഷം എപ്പോൾ വേദികളിൽ കണ്ടാലും ചിത്രയുടെ മുഖത്ത് നിറഞ്ഞുനിൽക്കുന്ന ഒരു ദുഃഖം എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും. ചിത്രയുടെ പുതിയ വാർത്തകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു ഓണക്കാലത്തെ കുറിച്ച് ആണ് ചിത്ര പറയുന്നത്. മകളെ കുറിച്ചാണ് ചിത്ര സംസാരിക്കുന്നത്
‘ മകൾ ഉണ്ടായിരുന്നതുവരെ ഓണം ആഘോഷിക്കുമായിരുന്നു. അതിനു ശേഷം ഓണം ആഘോഷിച്ചിട്ടില്ല. വീട്ടിൽ സദ്യ ഉണ്ടാക്കാറില്ല.’ ഇങ്ങനെയാണ് മകളുടെ ഓർമ്മകളെക്കുറിച്ച് ചിത്ര സംസാരിക്കുന്നത്. ചിത്രയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു. മകളുടെ അഭാവത്തിൽ വളരെയധികം വേദനയോടെ നിലനിൽക്കുന്ന ഒരു അമ്മയാണെന്ന് ചിത്ര. മകളെ കുറിച്ചുള്ള ഓർമ്മകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചിത്ര പങ്ക് വയ്ക്കുകയും ചെയ്യാറുണ്ട്. സ്വിമ്മിങ് പൂളിൽ വീണാണ് ചിത്രയുടെ ഏക മകളായ നന്ദന മരണപ്പെടുന്നത്. ഒരുപാട് കാലത്തെ കാത്തിരിപ്പിനു ശേഷം ഉണ്ടായ ഒരു മകൾ ആയിരുന്നു നന്ദന.
Story Highlights ; Chithra talkes Nandhana