Crime

മാതാവിനെ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊന്ന് മകൻ; സംഭവം കാസർകോട്

കാസർകോട്: കാസർകോട് പൊവ്വലിൽ അമ്മയെ മകൻ മൺവെട്ടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. പൊവ്വൽ ബെഞ്ച് കോർട്ട് സ്വദേശി അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ(62)യാണ് കൊല്ലപ്പെട്ടത്. മകൻ നസീറിനെ ആദൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നു വൈകിട്ട് നാല് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരൻ മജീദിന് പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന് പിന്നില്‍ കുടുംബപ്രശ്നമാണെന്നാണ് പ്രാഥമിക വിവരം.