ആരോഗ്യത്തിന് ശ്രദ്ധ നൽകുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. മഞ്ഞൾ നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം നൽകുന്നതാണെന്ന് എല്ലാവർക്കും അറിയാം. ഇന്ന് പലരും അവരവരുടെ ഡയറ്റിന്റെ ഭാഗമായി മഞ്ഞൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഏറെ ഔഷധഗുണമുള്ള മഞ്ഞൾ എങ്ങനെ നമ്മുടെ ശരീരത്തിലേക്ക് ചെന്നാലാണ് രോഗപ്രതിരോധശേഷി നമുക്ക് വർദ്ധിക്കുന്നത്.? അതോടൊപ്പം തന്നെ മഞ്ഞളിന്റെ ആരോഗ്യഗുണങ്ങൾ നമ്മുടെ ശരീരത്തിൽ ലഭിക്കണമെങ്കിൽ ഏതുവിധത്തിലാണ് മഞ്ഞൾ ശരീരത്തിലേക്ക് ചെല്ലേണ്ടത്.? തീർച്ചയായും മഞ്ഞൾ പാലിൽ ചേർത്ത് കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങളാണ് നൽകുന്നത്. പാലിലും നിരവധി പോഷക ഗുണങ്ങൾ ഉണ്ട്. ആ പോഷക ഗുണങ്ങൾക്കൊപ്പം മഞ്ഞൾ കൂടിച്ചേരുമ്പോൾ രോഗപ്രതിരോധശേഷിയും പോഷകഗുണങ്ങളും വർദ്ധിക്കുകയാണ് ചെയ്യുന്നത്. മഞ്ഞൾ പാലിന്റെ ഗുണങ്ങൾ അറിയണം.
മഞ്ഞൾ പാലിൽ ചേർക്കുമ്പോൾ കുർക്കുമീന്‍ എന്ന ഒരു ആന്റി ഇൻഫ്ളമേറ്ററി ഗുണം ലഭിക്കുന്നുണ്ട്. ഇത് സന്ധിവാതം സന്ധിവേദന തുടങ്ങിയവയ്ക്ക് വളരെ മികച്ച ഒരു ഗുണമാണ് നൽകുന്നത്. അതേപോലെ തന്നെ മഞ്ഞളും പാലും ഒരുമിച്ച് ചേരുന്ന സമയത്ത് രോഗപ്രതിരോധശേഷി വളരെയധികം വർധിക്കുന്നുണ്ട്. ശരീരത്തിലെ അണുബാധകൾക്കെതിരെ പോരാടാൻ നമ്മുടെ ശരീരം സജ്ജമാവുകയാണ് ചെയ്യുന്നത്. ദഹനം മികച്ചതാക്കുവാനും മഞ്ഞളും പാലും ഒരുമിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്.
ഇങ്ങനെ കുടിക്കുമ്പോൾ വയറുവേദന ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ ശമിക്കുന്നതായാണ് കണ്ടു വരുന്നത്. മറ്റൊന്ന് ക്യാൻസർ രോഗങ്ങളെ ചെറുക്കുവാൻ ഇതിന് സാധിക്കുന്നുണ്ട് എന്നതാണ്. മഞ്ഞളിലുള്ള ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ പാലിനോടൊപ്പം ചേരുമ്പോൾ ക്യാൻസർ പോലുള്ള മഹാരോഗങ്ങളെ എതിർക്കാൻ സഹായിക്കുന്നു. അതേപോലെ പിത്തസഞ്ചിയിൽ പ്രശ്നമുള്ളവർക്കും ഇത്തരത്തിൽ മഞ്ഞൾ ഉപയോഗിച്ച് പാല് കുടിക്കാൻ സാധിക്കുന്നതാണ്. മഞ്ഞൾ ഉപയോഗിക്കുമ്പോൾ കടകളിൽ നിന്ന് വാങ്ങുന്ന മഞ്ഞളുകൾ മാറ്റി നിർത്തിയതിനു ശേഷം വീട്ടിൽ തന്നെ ഉണക്കിപ്പൊടിച്ച് മഞ്ഞൾ ഉപയോഗിക്കുവാൻ ശ്രമിക്കുക. അങ്ങനെയാണെങ്കിൽ ഗുണങ്ങൾ വർദ്ധിക്കുന്നതായി കാണാൻ സാധിക്കും.
Story Highlights ; Turmeric milk benafits