ബംഗളൂരു: കർണാടക ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുബത്തിലെ മൂന്നുപേർ മരിച്ചു. ബൈക്കിൽ ലോറി ഇടിച്ചായിരുന്നു അപകടം. വയനാട് കേണിച്ചിറ സ്വദേശികളായ ധനേഷ്, ഭാര്യ അഞ്ജു, മൂന്ന് വയസുകാരനായ മകൻ എന്നിവരാണ് മരിച്ചത്. മൃതദേഹം ഗുണ്ടൽപേട്ട് ആശുപത്രിയിലാണ്. കേരള വിഷന്‍ ടെക്നീഷ്യനാണ് ധനേഷ്.
വൈകീട്ട് മൂന്നരയോടെയായിരുന്ന സംഭവം. ടിപ്പര്‍ ലോറി അമിതവേഗത്തിലാണ് വന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച ബൈക്കിലേക്ക് ടിപ്പര്‍ ഇടിച്ച് കയറുകയായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.