കണ്ണൂര്: കണ്ണൂർ താണ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുകയുയരുന്നത് കണ്ട ഉടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. അഗ്നിരക്ഷാസേന എത്തി തീയണച്ചു. അപകടത്തിൽ ആർക്കും ആളപായമില്ല.
കഴിഞ്ഞ ദിവസം കൊല്ലത്തും സമാനമായ സംഭവം ഉണ്ടായിരുന്നു. ചിതറയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിക്കുകയായിരുന്നു.
മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുളള കാറാണ് കത്തിയത്. അപകടത്തിൽ ആളപായം ഇല്ല. രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടൻ കാർ നിർത്തി ഇരുവരും രക്ഷപ്പെടുകയായിരുന്നു. കടയ്ക്കലിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.