നാടൻ ചായക്കടകളിൽ പഴം പൊരിക്കും പരിപ്പുവടയ്ക്കും സുഖിയനുമൊപ്പം അടുക്കി വച്ചിട്ടുള്ള മടക്ക് ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. വെറൈറ്റി ക്രിസ്പി സ്വീറ്റ് മടക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.
ചേരുവകൾ
തയാറാക്കുന്ന വിധം
മുട്ട പതപ്പിച്ച് മൈദയും ഒരു നുള്ള് ഉപ്പും അല്പം ജിലേബി കളറും കുറച്ചു വെള്ളവും ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ മയത്തിൽ കുഴയ്ക്കുക.
ശേഷം ഉരുളകളാക്കി പരത്തി നെയ്യ് പുരട്ടി തടവി. ഒന്നിന് മീതെ ഒന്നായി അടുക്കി പരത്തി ചുരുട്ടി ചെറിയ കഷണങ്ങളായി മുറിച്ച് അല്പം നീളത്തിൽ പരത്തി എണ്ണയിൽ പൊരിച്ചെടുക്കാം.
അതിനുശേഷം പഞ്ചസാര കുറച്ചു വെള്ളം ഒഴിച്ച് പാനിയാക്കി ഏലയ്ക്കാപ്പൊടിയും ചേർത്ത് മടക്ക് വിളയിച്ചെടുക്കാം
STORY HIGHLIGHT: Sweet Madakku