കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയങ്കരമായ ഐസ്ക്രീം ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. വളരെ കുറച്ച് ചേരുവകളുമായി സ്വാദിഷ്ഠമായ വാനിലാ ഐസ്ക്രീം തയാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
- പഞ്ചസാര – 100 ഗ്രാം
- പാൽ – ¼ ലിറ്റർ
- ജലാറ്റിൻ – 15 ഗ്രാം
- വാനില – 4 ഡ്രോപ്പ്
തയ്യാറാക്കുന്ന വിധം
പാൽ കാച്ചി പാട കളയുക. അല്പം പാലിൽ ജലാറ്റിൻ കുതിർത്ത് വയ്ക്കുക. പാൽ തിളപ്പിച്ച് കുതിർത്ത ജലാറ്റിൻ ഇട്ട് ഇളക്കുക. കട്ടിയാകുമ്പോൾ ഇറക്കിവയ്ക്കുക. തണുക്കുമ്പോൾ പഞ്ചസാര പൊടിച്ചതും വാനിലയും ചേർത്ത് നന്നായി ഇളക്കി ഐസ് ബോക്സിൽ വച്ച് തണുപ്പിച്ച് എടുക്കുക.
STORY HIGHLIGHT: Vanila Ice cream