സ്ഥിരം ചപ്പാത്തി കഴിക്കച്ച മടുത്തവർക്ക് 5 മിനിറ്റിൽ തയാറാകാം ഈ ചപ്പാത്തി ന്യൂഡിൽസ്.
ആവശ്യമുള്ള സാധനങ്ങൾ
- ചപ്പാത്തി – 5 എണ്ണം
- സവോള – 2 എണ്ണം
- ക്യാരറ്റ് – 2 എണ്ണം
- ബീറ്റ്റൂട്ട് – 1 എണ്ണം
- ഗ്രീൻപീസ് – ½കപ്പ്
- ബീൻസ് – 6 എണ്ണം
- ഇഞ്ചി – 1 കഷ്ണം
- വെളുത്തുള്ളി – 4 എണ്ണം
- മുളക്പൊടി – 2 സ്പൂൺ
- മസാലപ്പൊടി – 1 സ്പൂൺ
- ഉപ്പ് – പാകത്തിന്
- എണ്ണ – 4സ്പൂൺ
തയ്യാറാക്കുന്ന വിധം
ചപ്പാത്തി ചുരട്ടി വട്ടത്തിൽ കനം കുറച്ച് അരിയുക. പാനിൽ എണ്ണ ചേർത്ത് സവാള, ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം ചെറുതായി അരിഞ്ഞ ക്യാരറ്റ്, ബീൻസ്, ബീറ്റ്റൂട്ട്, ഗ്രീൻപീസ് എന്നിവ വേവിക്കുക. വെന്ത് കഴിയുമ്പോൾ മുളക്പൊടി, മസാലപ്പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിൽ ചപ്പാത്തി ചേർത്ത് വഴറ്റിയെടുക്കുക.
STORY HIGHLIGHT: Chappathi noodles