Kerala

എസെന്‍സ് ഗ്‌ളോബൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് കുരീപ്പുഴ ശ്രീകുമാറിന്

തൃശൂർ: എസെന്‍സ് ഗ്‌ളോബൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് കുരീപ്പുഴ ശ്രീകുമാറിന്.
കേരളത്തിലെ സ്വതന്ത്രചിന്തയ്ക്കും നിരീശ്വരവാദ ധാരയ്ക്കും നല്‍കുന്ന സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അവാർഡ്. സാഹിത്യ-സാമൂഹിക പ്രവര്‍ത്തനങ്ങളും ശബ്ദമലിനീകരണം ഉള്‍പ്പടെയുള്ള സാമൂഹിക ദ്രോഹങ്ങള്‍ക്കെതിരെ നടത്തിയ ഇടപെടലുകളും കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടത്തിയ മതേതര യാത്രയും കേരളത്തിലെ നാസ്തിക-സ്വതന്ത്രചിന്താ ധാരയയ്ക്ക് നല്‍കിയ ഊര്‍ജ്ജവും അവാർഡ് പരിഗണനയ്ക്ക് കാരണമാണ്. 40000 രൂപയും മെഡലിയനും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബര്‍ 12 ന് കോഴിക്കോട് സ്വപ്നനഗരിയിൽ വച്ച് എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന നാസ്തിക സമ്മേളനമായ ലിറ്റ്മസ്-24ൽ വച്ച് പുരസ്കാരം സമർപ്പിക്കും.