Kerala

പാലക്കാട് നിർഭയ കേന്ദ്രത്തിൽനിന്ന് 3 പെൺകുട്ടികളെ കാണാതായി | Three children missing from Nirbhaya Center in Palakkad

പാലക്കാട്: നഗരത്തിൽ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിൽനിന്നും മൂന്നു പെൺകുട്ടികളെ കാണാതായി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. 17 വയസ്സുള്ള രണ്ടുപേരും പതിനാലുകാരിയുമാണ് കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുറികളിൽ നിന്നും ഇവർ പുറത്തുചാടുകയായിരുന്നു. കുട്ടികളെ കാണാതായതിനു പിന്നാലെ നിര്‍ഭയ കേന്ദ്രം അധികൃതര്‍ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം. കാണാതായതിൽ പോക്സോ അതിജീവിതയും ഉള്‍പ്പെട്ടിട്ടുണ്ട്.