Kerala

‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന കൂട്ടായ്മയുടെ ഭാ​ഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി- Lijo jose pellissery about progressive film makers

മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് തുടങ്ങുന്ന മലയാള സിനിമയിലെ പുതിയ സംഘടനയാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്. ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന ആരംഭിക്കുന്നത് എന്നായിരുന്നു ആദ്യ വിവരങ്ങൾ. എന്നാൽ താൻ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ ഭാഗമല്ലെന്ന് ലിജോ ഫേസ്ബുക്കിലൂടെ അറിയിച്ചു.

അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി അറിയിക്കുമെന്നും സംവിധായകൻ പറഞ്ഞു. നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് പൂർണമായി യോജിക്കുന്നുവെന്നും എന്നാൽ സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ നടക്കുന്ന പ്രചാരണം എന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നുവെന്ന തരത്തില്‍ പ്രസ്താവന വന്നത്. ഇത് വലിയ തോതില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

STORY HIGHLIHT: Lijo jose pellissery about progressive film makers