ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം എന്ന മൊബൈൽ ആപ്ലിക്കേഷനുമായി കൊച്ചി തൃക്കാക്കര നഗരസഭ. നഗരസഭ ഒരുക്കുന്ന കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം ആപ്പ് ഈ മാസം നിലവിൽവരും.
ഹോട്ടലുകളിൽ ഉൾപ്പെടെ വിൽക്കുന്ന ഭക്ഷ്യ വസ്തുക്കളിൽ മായമോ മറ്റു സുരക്ഷ പ്രശ്നങ്ങളോ ഉണ്ടായാൽ പൊതുജനങ്ങൾക്ക് ഉടനടി പരാതി നൽകാം. ഹോട്ടലുകൾ, ബേക്കറികൾ, കാന്റീനുകൾ, മത്സ്യ ചന്തകൾ, ഹൈപ്പർ മാർക്കറ്റ് തുടങ്ങി ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളാണ് ആപ്പിന്റെ പരിധിയിൽ വരുന്നത്. ആരോഗ്യവകുപ്പുമായി ചേർന്നാണ് ആപ്പിന് രൂപം നൽകുന്നത്.
നഗരസഭ പരിധിക്കുള്ളിൽ വരുന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നവർക്ക് അഭിപ്രായം രേഖപ്പെടുത്താം. കൂടാതെ ഹോട്ടലിന്റെയും ഭക്ഷണത്തിന്റെയും ഫോട്ടോയും അപ്‌ലോഡ് ചെയ്യാം. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്താൽ അക്കാര്യവും ആപ്പിലൂടെ അറിയാനാകും.
ഭക്ഷണത്തിന്റെ പഴക്കം, അളവിൽ കുറവ്, ഗുണനിലവാരത്തിൽ ഉണ്ടാകുന്ന കുറവ് എന്നിങ്ങനെ എന്ത് പരാതിയും ആപ്പിലൂടെ നൽകാം. പെട്ടെന്ന് നീതി കിട്ടുക എന്ന ലക്ഷ്യത്തോടൊപ്പം തന്നെ ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങൾ ലഭിക്കുക എന്ന ലക്ഷ്യവും ഭക്ഷ്യ സുരക്ഷാ ആപ്പിലൂടെ മുന്നോട്ട് വയ്ക്കുന്നു.
STOY HIGHLIGHT: food safety app