India

മക്കളെ കാണാനില്ലെന്ന് പരാതി നൽകി ഗായകൻ മനോയുടെ ഭാര്യ- singer manos wife claims sons are missing

പ്രശസ്ത ഗായകൻ മനോയുടെ മക്കളെ കാണാനില്ലെന്ന് ആരോപിച്ച് മനോയുടെ ഭാര്യ ജമീല പോലീസിൽ പരാതി നൽകി. പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം 2 പേരെ ആക്രമിച്ചെന്ന കേസിൽ മനോയുടെ മക്കളായ ഷാക്കിറും റാഫിയും ഉൾപ്പെട്ടിരുന്നു. സംഭവം നടന്ന അതെ രാത്രിയിൽ തന്റെ മക്കളെ ഒരു സംഘം കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കുടുംബം പുറത്തുവിട്ടു.

കഴിഞ്ഞ 10നു രാത്രി വൽസരവാക്കം ശ്രീദേവി കുപ്പത്തുള്ള വീടിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ സമീപത്തെ ഹോട്ടലിൽ പാഴ്‌സൽ വാങ്ങാനെത്തിയ കൃപാകരൻ എന്ന യുവാവുമായി തർക്കം ഉണ്ടാവുകയും തുടർന്ന് കയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്യ്തിരുന്നു. മനോയുടെ മക്കളും സുഹൃത്തുക്കളും ചേർന്ന് തന്നെ ആക്രമിച്ചതായി കൃപാകരൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഷാക്കിർ, റാഫി, സുഹൃത്തുക്കളായ വിഘ്നേഷ്, ധർമൻ എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. സംഭവത്തിന് ശേഷം മനോയുടെ മക്കൾ ഒളിവിലാണ്.

ഇതിനിടെ വീട്ടിൽ അതിക്രമിച്ച് കയറിയ ഒരു സംഘം മക്കളെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുകയും ചെയ്തതായി മനോയുടെ ഭാര്യ ജമീല പരാതി നൽകി.

തന്റെ മക്കളാണ് കേസിലെ യഥാർഥ ഇരകളെന്നും മക്കളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും പറഞ്ഞ ജമീല, എത്രയും വേഗം അവരെ കണ്ടെത്തണമെന്നും പോലീസിനോട് അഭ്യർഥിച്ചു.

STORY HIGHLIGHT: singer manos wife claims sons are missing