കൊച്ചി: ഫ്രാന്‍സിലെ ലൈയോണില് നടക്കുന്ന വേൾഡ് സിൽക്സ് ഇന്ത്യയ്ക്ക് 16 പുരസ്ക്കാരങ്ങൾ ലഭിച്ചു. വിവിധ മേഖലകളിലെ കഴിവുകൾ മാറ്റുരക്കുന്ന ഈ വേദിയില്‍ 70 രാജ്യങ്ങളിൽ നിന്നായി 1400 പേരാണു പങ്കെടുത്തത്. ഇന്ത്യയിൽ നിന്നുള്ള സംഘാംഗങ്ങൾ 52 വിഭാഗങ്ങളിലായാണ് മല്‍സരിച്ചത്.
പേസ്ട്രി, മധുര നിര്‍മാണ വിഭാഗത്തിലെ കഴിവുകൾ മാറ്റുരച്ച തെലുങ്കാനയില്‍ നിന്നുള്ള അശ്വതി പൊലീസ് ബെസ്റ്റ് ഓഫ് നാഷന് സ്ഥാനവും വെങ്കല മെഡലും കരസ്ഥമാക്കി. ഇന്‍ഡസ്ട്രി ടീം സ്കില്‍, ഹോട്ടല്‍ റിസപ്ഷന്, റിന്യൂവബിള്‍ എനര്‍ജി എന്നീ വിഭാഗങ്ങളിലും ഇന്ത്യൻ സംഘാംഗങ്ങൾക്ക് വെങ്കല മെഡലുകൾ ലഭിച്ചു. ആകെ 16 വിഭാഗങ്ങളിലാണ് ഇന്ത്യൻ സംഘാംഗങ്ങൾക്ക് പുരസ്ക്കാരങ്ങൾ ലഭിച്ചത്.