കൊച്ചി: ആക്സിസ് ബാങ്കിന്‍റെ വെല്‍ത്ത് മാനേജ്മെന്‍റ് സേവനം കോഴിക്കോടും തിരുവനന്തപുരവും അടക്കം 15 പുതിയ പട്ടണങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതായി ബാങ്കിന്‍റെ പ്രൈവറ്റ് ബാങ്കിങ് ബിസിനസായ ബര്‍ഗണ്ടി പ്രൈവറ്റ് പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ സവിശേഷമായ ആവശ്യങ്ങള്‍ക്ക് അനുസൃതമായ വെല്‍ത്ത് മാനേജുമെന്‍റ് സേവനങ്ങള്‍ ഇതോടെ രാജ്യത്തെ 42 പട്ടണങ്ങളില്‍ ലഭ്യമാകും.
ഭുവനേശ്വര്‍, പാറ്റ്ന, റെയ്പൂര്‍, ആഗ്ര, ഗസിയാബാദ്, ജോധ്പൂര്‍, ഉദയ്പൂര്‍, ജലന്ധര്‍, മീററ്റ്, ബെല്‍ഗാം, ഔറംഗബാദ്, നാഗ്പൂര്‍, ഗാന്ധിധാം എന്നിവിടങ്ങളിലും സേവനം പുതുതായി ലഭ്യമാകും.
ലോകോത്തര വെല്‍ത്ത് മാനേജുമെന്‍റ് സേവനങ്ങള്‍ പ്രദാനം ചെയ്യാനാണ് ആക്സിസ് ബാങ്ക് ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ബാങ്ക് ഗ്രൂപ് എക്സിക്യൂട്ടീവ് അര്‍ജുന്‍ ചൗധരി പറഞ്ഞു.
ബര്‍ഗണ്ടി പ്രൈവറ്റ് നിലവില്‍ 2.07 ട്രില്യണ്‍ രൂപയോളം വരുന്ന ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ 33 ശതമാനം വര്‍ധവും കൈവരിക്കുന്നുണ്ട്.