താമരശ്ശേരിയിൽ യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ച കേസിൽ ഭർത്താവ് അടിവാരം വാഴയിൽ വീട്ടിൽ വി. ഷെമീർ ഇയാളുടെ സുഹൃത്ത് പി. കെ പ്രകാശൻ എന്നിവരെയാണ് താമരശ്ശേരി ഇൻസ്പെക്ടർ എ. സായൂജ്കുമാർ അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് യുവതി പോലീസിനെ സമീപിച്ചത്.
യുവതിയും ഭർത്താവും തമ്മിലുള്ള കുടുംബപ്രശ്നം പരിഹരിഹരിക്കുന്നതിനു നഗ്നപൂജ നടത്താൻ ഭർത്താവിന്റെ സുഹൃത്ത് പ്രകാശൻ ആവശ്യപ്പെട്ടു. പൂജ നടത്താൻ വിസമ്മതിച്ച യുവതിയെ ഭർത്താവ് നിരന്തരം ഉപദ്രവിക്കിച്ചെന്നുമാണ് പരാതി.
ഭർത്താവിന്റെ ശരീരത്തിൽ കുടികൊള്ളുന്ന ബ്രഹ്മരക്ഷസ് ആണ് യുവതിയും ഭർത്താവും തമ്മിലുള്ള വഴക്കിനു കാരണമെന്നും ഭർത്താവുവിന്റെ ശരീരത്തുള്ള ബ്രഹ്മരക്ഷസിനെ ഒഴിപ്പിക്കാൻ യുവതി നഗ്നപൂജ ചെയ്യണമെന്നായിരുന്നു പ്രകാശൻ പറഞ്ഞത്. ഇതിനുവേണ്ടി ഷമീർ യുവതിയെ നിരന്തരം നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.
ഭർത്താവായ ഷെമീറിന് മറ്റൊരു ബന്ധമുണ്ടെന്നും ഇതേചൊല്ലിയാണ് നിരന്തരം വഴക്ക് നടന്നിരുന്നതെന്നും യുവതി ആരോപിച്ചു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
STORY HIGHLIGHT: naked pooja case