തമിഴ്നാട്ടിലെ തിരുമൂര്‍ത്തി എന്ന ഗ്രാമത്തിലാണ് ഭാരതപ്പുഴയുടെ ഉത്ഭവ സ്ഥാനം. പൊള്ളാച്ചിയില്‍ നിന്നും 40 കിലോമീറ്റര്‍ മാറിയുള്ള ഈ സ്ഥലത്ത് തിരുമൂര്‍ത്തി മല നിരകള്‍ അതിരിടുന്നുണ്ട്. അത്രി മഹർഷിയും ഭാര്യ അനുസൂയാദേവിയും ഇവിടെയായിരുന്നു താമസിച്ചിരുന്നത് എന്നു വിശ്വസിക്കപ്പെടുന്നുണ്ട്. .അനുസൂയയുടെ പാതിവ്രത്യം പരീക്ഷിച്ചറിഞ്ഞ ബ്രഹ്മാ, വിഷ്ണു, മഹേശ്വര ത്രിമൂർത്തികള്‍ അവരെ അനുഗ്രഹിച്ച ഒരു കഥയുണ്ട് ഇവിടെ. അന്ന് മുതല്‍ ഇത് തിരുമൂര്‍ത്തി കുന്നുകള്‍ എന്നറിയപ്പെടാന്‍ തുടങ്ങി. കല്ല് തുരന്നുണ്ടാക്കിയ അമാനലിംഗെശ്വര ക്ഷേത്രത്തെ ചുറ്റി ഭാരതപ്പുഴ ഒഴുകുന്നു.
അവിടെ നിന്ന് 900 മീറ്റര്‍ കാട്ടിലൂടെയുള്ള പാതയില്‍ മുകളിലേക്ക് നടന്നാല്‍ പഞ്ചലിംഗ വെള്ളച്ചാട്ടത്തിലെത്താം. അവിടുന്ന് കാട്ടിലൂടെ 2 km കൂടി നടന്ന് മുകളിലെത്തിയാലാണ് ഭാരതപ്പുഴയുടെ യഥാര്‍ത്ഥ തുടക്കം കാണാം. അവിടെയ്ക്ക് ചില സമയങ്ങളില്‍ മാത്രമേ ആളുകളെ കയറ്റി വിടൂ.ഭാരതപ്പുഴയിലെ ആദ്യത്തെ ഡാമായ തിരുമൂര്‍ത്തി ഡാമും അവിടെ അടുത്തുതന്നെയാണ്.
മിതമായ കാലാവസ്ഥയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള സമയങ്ങളിൽ ഇവിടേക്ക് യാത്ര ചെയ്താൽ വളരെ മികച്ച അനുഭവമായിരിക്കും ലഭിക്കുന്നത്. പഞ്ചലിംഗ വെള്ളച്ചാട്ടം എന്ന് വിളിക്കപ്പെടുന്ന ഈ വെള്ളച്ചാട്ടം കുന്നുകൾക്ക് മുകളിലൂടെ മൂന്നു കിലോമീറ്റർ ഓളം ദൂരത്തിലാണ് ഒഴുകുന്നത്. കോയമ്പത്തൂർ ജില്ലയിലെ പ്രധാന സിനിമാ ഷൂട്ടിംഗ് സ്ഥലം കൂടിയാണ് തിരുമൂർത്തിക്കുന്ന്. നീന്തൽകുളവും പൂന്തോട്ടവും ബോട്ടിംഗ് സൗകര്യവും അണക്കെട്ടും ഒക്കെ ഇവിടെ കാണാൻ സാധിക്കും. ഇവിടെ നിന്നും ഏകദേശം 25 കിലോമീറ്റർ അകലെയാണ് അമരാവതി അണക്കെട്ടിലെ മുതല ഫാo. ഒപ്പം തന്നെ മൂന്നാർ വാൽപ്പാറ അഴിയാറ പളനിഹിൽസ് തുടങ്ങിയവയൊക്കെ ഇതിന് അരികിൽ തന്നെയാണ്
Story Highlights ; bharathapuzha