Health

ദിവസവും ഒരുപിടി കപ്പലണ്ടി കഴിച്ചാല്‍ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇതാണ്

അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കാനും തലച്ചോറിന്റെ ഉണര്‍വ്വിനും ആരോഗ്യത്തിനും

നിലക്കടല അഥവാ കപ്പലണ്ടി ഒട്ടുമിക്ക എല്ലാർക്കും ഇഷ്ടമുള്ള ഒന്നാണ്. വറുത്തും പുഴുങ്ങിയുമെല്ലാം കഴിയ്ക്കാവുന്ന ഇതിന് ആരോഗ്യഗുണങ്ങളും നിരവധി ആണ് . നട്‌സില്‍ പെട്ട ഈ ഭക്ഷണം ആരോഗ്യത്തിനും ചര്‍മസംരക്ഷണത്തിനും ഏറെ നല്ലതാണ്.
ദിവസവും ഒരു പിടി കപ്പലണ്ടി കഴിയ്ക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നല്‍കുന്നുണ്ട്. പല അസുഖങ്ങളേയും പ്രതിരോധിയ്ക്കാനുള്ള മികച്ച വഴിയാണിത്.ദിവസവും നിലക്കടല കഴിക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് അറിയാം.

  • ഞരമ്പു സംബന്ധമായ ഉണ്ടാവുന്ന പല അസുഖങ്ങള്‍ക്കും മികച്ച പ്രതിവിധി
  • അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കാനും തലച്ചോറിന്റെ ഉണര്‍വ്വിനും ആരോഗ്യത്തിനും കപ്പലണ്ടി വെള്ളത്തിലിട്ട് കുതിർത്തു കഴിയ്ക്കുന്നത് വളരെ നല്ലതാണ്.
  • പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു സസ്യാഹാരമാണ് നിലക്കടല. ഇത് കുട്ടികള്‍ക്കും പ്രോട്ടീന്‍ കുറവുള്ള മുതിര്‍ന്നവര്‍ക്കും വളരെ ഫലപ്രദമാണ്. വെജിറ്റേറിയന്‍കാര്‍ക്ക് പ്രോട്ടീന്‍ ലഭ്യമാകാനുള്ള മികച്ച മാർഗം.
  • വയറിലുണ്ടാകുന്ന ക്യാന്‍സര്‍ തടുക്കാന്‍ ഇത് ഏറെ ഫലപ്രദമാണ്. ഇതിലെ പോളിഫിനോളിക് ആ്ന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്ന നൈട്രസ് അമീന്‍ ഉല്‍പാദനം കുറയ്ക്കുന്നു.
  • ഒലീയിക് ആസിഡ് പോലുള്ള മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ഇതിലുണ്ട്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.
  • ഹൃദയത്തിന് ഉത്തമം.
  • ഇതിലെ നൈട്രിക് ഓക്‌സിഡ് പക്ഷാഘാത സാധ്യത വളരെയധികം കുറയ്ക്കുന്നുണ്ട്.
  • ആന്റിഓക്‌സ്ഡന്റിന്റെ കലവറ
  • സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന എല്ലാ അണുബാധകളും പ്രതിരോധിയ്ക്കും.
  • ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.
  • സ്ത്രീകളിലെ ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിയ്ക്കുവാൻ സഹായിക്കുന്ന ഒന്നാണ് നിലക്കടല. ഇതിലെ ഫോളിക് ആസിഡാണ് ഇതിനു സഹായിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും ഏറെ നല്ലത്
  • ധാരാളം വിറ്റാമിനുകള്‍ ബികോംപ്ലക്‌സ്, റൈബോഫഌബിന്‍, വിറ്റാമിന്‍ ബി 6 തുടങ്ങിയവയെല്ലാം അടങ്ങിയ ഇത് ശാരീരികാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്.

Story Highlights ; peanut benafits