Celebrities

‘അറിയില്ലെങ്കില്‍ അറിയില്ല എന്ന് പറയും, അല്ലാതെ മണ്ടന്‍ ഇമേജില്‍ നില്‍ക്കാന്‍ താല്‍പ്പര്യമില്ല’: നിഖില വിമല്‍

ക്യൂട്ട്‌നെസ് ഇടുന്ന ആളായിട്ട് നില്‍ക്കുന്നതിനോട് എനിക്ക് താല്‍പ്പര്യമില്ല

വ്യക്തമായ ആശയം കൊണ്ടും പ്രത്യേക അഭിനയ ശൈലി കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച യുവനടിയാണ് നിഖില വിമല്‍. ഇന്റര്‍വ്യൂവിലെ നിഖിലയുടെ കൗണ്ടറുകള്‍ എല്ലാം തന്നെ വലിയ വൈറല്‍ ആകാറുമുണ്ട്. ഇപ്പോളിതാ തനിക്ക് മണ്ടന്‍ ഇമേജില്‍ നില്‍ക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറയുകയാണ് താരം. കൂടാതെ ക്യൂട്ട്‌നെസ് ഇടുന്ന ആളായിട്ട് നില്‍ക്കുന്നതിനോടും താല്‍പ്പര്യമില്ലെന്ന് പറയുകയാണ് നിഖില വിമല്‍.

‘ഒരു മണ്ടന്‍ ഇമേജില്‍ നില്‍ക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. അല്ലെങ്കില്‍ ക്യൂട്ട്‌നെസ് ഒക്കെ ഇടുന്ന ആളായിട്ട് നില്‍ക്കുന്നതിനോട് എനിക്ക് താല്‍പ്പര്യമില്ല. ഓണ്‍ലൈന്‍ മീഡിയ ഒരുപാട് സിനിമകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അവര്‍ക്ക് വേണ്ടത് റാപ്പിഡ് ഫയറുകള്‍ ഒക്കെയാണ്. നമ്മള്‍ മണ്ടത്തരം പറയുന്നത് ക്യാപ്ചര്‍ ചെയ്യുകയാണ് അവര്‍ ചെയ്യുന്നത്. എനിക്ക് അതിനോട് താല്‍പ്പര്യമില്ല. എനിക്ക് അങ്ങനെ നിന്നു കൊടുക്കാന്‍ താല്‍പ്പര്യം ഇല്ല. എന്നോടൊരു ചോദ്യം ചോദിച്ച് എനിക്ക് അതിനുള്ള ഉത്തരം അറിയില്ലെങ്കില്‍ അതിന് അറിയില്ല എന്ന് തന്നെ ഞാന്‍ മറുപടി പറയും.’

‘അല്ലാതെ അതിനുപകരം എന്തെങ്കിലും മണ്ടത്തരം പറയാന്‍ എനിക്ക് താല്‍പ്പര്യമില്ല. അങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഒരുപക്ഷേ ഓഫ് ദ ക്യാമറയില്‍ ഞാന്‍ എന്തെങ്കിലും ഒരു ഉത്തരം പറഞ്ഞേക്കാം. പക്ഷെ ഓണ്‍ ദി ക്യാമറയില്‍ ഞാന്‍ അത് പറയില്ല. കാരണം നിങ്ങള്‍ക്ക് അതൊരു കണ്ടന്റ് ആണ്. നിങ്ങള്‍ അത് ഡോക്യുമെന്റ് ചെയ്യും. നിങ്ങള്‍ക്ക് അറിയാം എങ്ങനെയുള്ള വാര്‍ത്ത കൊടുത്താലാണ് റീച്ച് ഉണ്ടാക്കുക എന്നുള്ളത്. അതുകൊണ്ടുതന്നെ നിങ്ങള്‍ അത് പബ്ലിഷ് ചെയ്യുകയും ഒക്കെ ചെയ്യും. അതിന്റെ ഒരു ആവശ്യവുമില്ല. ഞാനാണ് അതില്‍ അഫക്റ്റഡ് ആകുന്നത്.’, നിഖില വിമല്‍ പറഞ്ഞു.

story highlights: Nikhila Vimal about online medias