തിരുവനന്തപുരം: കേരളം തീവ്രവാദ സംഘങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത സ്ഥലമെന്ന് ഇ പി ജയരാജൻ. കേരളത്തിലെ യുവാക്കൾ മതഭീകരവാദ സംഘടനയുടെ ഭാഗമാകുന്നുവെന്ന പി. ജയരാജന്റെ പ്രസ്താവനയെ തള്ളിയായിരുന്നു പ്രതികരണം. ഒരു തീവ്രവാദ പ്രവർത്തനങ്ങളും ഈ കേരളത്തിൽ ഈ ഗവൺമെന്റ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
”ഞാൻ മനസ്സിലാക്കുന്നത്, കേരളമാണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത ഒരു സംസ്ഥാനം. ഇവിടെ മതസാഹോദര്യവും സന്തോഷവും സംതൃപ്തിയും ജനങ്ങൾക്ക് ഉണ്ടാക്കാൻ അതീവ ജാഗ്രതയോട് കൂടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഗവൺമെന്റുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ എല്ലാ ജനവിഭാഗങ്ങളും ജാതിമതഭേദമില്ലാതെ എല്ലാവരും സഹോദരങ്ങളെപ്പോലെ ജീവിക്കുന്നുണ്ട്. ഒരു തീവ്രവാദ പ്രവർത്തനങ്ങളും ഈ കേരളത്തിൽ ഈ ഗവൺമെന്റ് അനുവദിക്കില്ല.” ഇ പി ജയരാജന് പറഞ്ഞു.
content highlight: ep-jayarajan-response