Kerala

‘തീവ്രവാദ പ്രവർത്തനങ്ങൾ കേരളത്തിൽ അനുവദിക്കില്ല’: ഇ പി ജയരാജൻ | E P Jayarajan

അതീവ ജാ​ഗ്രതയോട് കൂടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ​ഗവൺമെന്റുണ്ട്

തിരുവനന്തപുരം: കേരളം തീവ്രവാദ സംഘങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത സ്ഥലമെന്ന് ഇ പി ജയരാജൻ. കേരളത്തിലെ യുവാക്കൾ മതഭീകരവാദ സംഘടനയുടെ ഭാ​ഗമാകുന്നുവെന്ന പി. ജയരാജന്റെ പ്രസ്താവനയെ തള്ളിയായിരുന്നു പ്രതികരണം. ഒരു തീവ്രവാദ പ്രവർത്തനങ്ങളും ഈ കേരളത്തിൽ ഈ ​ഗവൺമെന്റ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

”ഞാൻ മനസ്സിലാക്കുന്നത്, കേരളമാണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത ഒരു സംസ്ഥാനം. ഇവിടെ മതസാഹോദര്യവും സന്തോഷവും സംതൃപ്തിയും ജനങ്ങൾക്ക് ഉണ്ടാക്കാൻ അതീവ ജാ​ഗ്രതയോട് കൂടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ​ഗവൺമെന്റുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ എല്ലാ ജനവിഭാ​ഗങ്ങളും ജാതിമതഭേദമില്ലാതെ എല്ലാവരും സഹോദരങ്ങളെപ്പോലെ ജീവിക്കുന്നുണ്ട്. ഒരു തീവ്രവാദ പ്രവർത്തനങ്ങളും ഈ കേരളത്തിൽ ഈ ​ഗവൺമെന്റ് അനുവദിക്കില്ല.” ഇ പി ജയരാജന്‍ പറഞ്ഞു.

content highlight: ep-jayarajan-response