ഓണക്കാലത്ത് യാത്രക്കാരുടെ വര്‍ധനയില്‍ വന്‍ കുതിപ്പുമായി തിരുവനന്തപുരം വിമാനത്താവളം. സെപ്റ്റംബര്‍ ഒന്നു മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ 2.36 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി വന്നുപോയത്. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ഇത് 2.07 ലക്ഷം ആയിരുന്നു. കാല് ലക്ഷത്തിലേറെ യാത്രക്കാര്‍ ഇത്തവണ വര്ധിച്ചുകഴിഞ്ഞ വര്‍ഷത്തെക്കാള്‍ 14% വര്‍ധന. ആഭ്യന്തര യാത്രക്കാരാണ് ഇത്തവണ കൂടുതല്‍ 1.23 ലക്ഷം. രാജ്യാന്തര യാത്രക്കാര്‍ 1.12 ലക്ഷം.
ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് യാത്രക്കാര്‍ക്ക് സുഗമമായ സേവനങ്ങള്‍ ഉറപ്പ് വരുത്താന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചത് ഉള്‍പ്പെടെ ഒട്ടേറെ നടപടികള്‍ എയര്‍പോര്‍ട്ട് സ്വീകരിച്ചിരുന്നു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി 10 ദിവസം നീണ്ട ഓണാഘോഷപരിപാടികളും ഓസം ഓണം എന്ന പേരില്‍ ഷോപ്പിംഗ് ഫെസ്റ്റിവലും എയര്‍പോര്‍ട്ടില്‍ ഒരുക്കിയിരുന്നു