ആരാധകനിൽനിന്ന് നേരിട്ട മോശം പെരുമാറ്റത്തെത്തുടർന്ന് സംഗീത പരിപാടിയുടെ ഇടയിൽ വേദിവിട്ടിറങ്ങി ഗായിക ഷാക്കിറ. ലിവ് മിയാമി നൈറ്റ് ക്ലബിലാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയ സംഭവം അരങ്ങേറിയത്. തനിക്ക് നേരിട്ട ദുരനുഭവത്തോടുള്ള ഗായികയുടെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയാ ലോകത്ത് ചർച്ചയാവുകയാണ്.
ലിവ് മിയാമി നൈറ്റ് ക്ലബിൽ പുതിയ ഗാനമായ സോൾട്ടെറായ്ക്കൊപ്പം വേദിയിൽ നൃത്തംചെയ്യുകയായിരുന്ന ഷാക്കിറയുടെ വസ്ത്രത്തിനിടയിലൂടെ മുൻനിരയിലുണ്ടായിരുന്ന ഒരു ആരാധകൻ തന്റെ നഗ്നത പകർത്താൻ ശ്രമിക്കുന്നത് ഷാക്കിറയുടെ ശ്രദ്ധയിൽപ്പെട്ടു. താക്കീത് ചെയ്തശേഷം വീണ്ടും നൃത്തം തുടങ്ങിയെങ്കിലും സഭ്യമല്ലാത്ത രീതിയിൽ വീണ്ടും ദൃശ്യം പകർത്തുന്നത് കണ്ടതോടെ ഗായിക പ്രകടനം നിർത്തി വേദി വിട്ടിറങ്ങുകയായിരുന്നു.
Shakira leaves the stage after people were filming under her dress whilst she was dancing to her new single. People are GROSS. pic.twitter.com/AxlBw6yFZL
— FEIM (@FeimM_) September 15, 2024
ക്ലബിലെ അന്തരീക്ഷത്തിന് ചേരുംവിധം ഒരു ബ്രൗൺ മിനി ഡ്രസ് ധരിച്ചാണ് സംഗീത പരിപാടിക്ക് ഷാക്കിറ എത്തിയത്. സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. സ്ത്രീകളോട് മോശമായി പെരുമാറുന്നവർ മാനസികമായി അസുഖം ബാധിച്ചവരാണെന്നും ചിലർ കമന്റ് ചെയ്തു.
2010 ഫിഫ ലോകകപ്പ് സമയത്ത് പുറത്തിറങ്ങിയ വക്കാ വക്കാ എന്ന ഒറ്റ ഗാനം കൊണ്ട് തന്നെ ഷാക്കിറ എന്ന ഗായിക എല്ലാ സംഗീതപ്രേമികളുടെയും മനസിൽ പ്രത്യേക സ്ഥാനം നേടിയെടുത്തിരുന്നു.
STORY HIGHLIGHT: singer Shakira left the stage