Celebrities

മമിതയ്ക്ക് നന്ദി പറഞ്ഞ് നടൻ ടോവിനോ തോമസ് – tovino thomas thanks to mamitha baijiu

അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം മമിത ബൈജുവിന് നന്ദി പറഞ്ഞ് ടോവിനോ.  ചിത്രത്തിൽ അഭിനയിച്ചിട്ടുപോലുമില്ലാത്ത മമിതയ്ക്ക് സിനിമയിലെ നായകൻ ടോവിനോ തോമസ് എന്തിന് നന്ദി പറഞ്ഞു എന്ന ചിന്തിക്കുകയാണ് ആരാധകർ. അഭിനയിച്ചില്ലെങ്കിലും മമിത ഈ ചിത്രത്തിന്റെ ഒരു ഭാഗമായായിരുന്നു.

സിനിമയിലെ നായികയായ തെലുങ്ക് നടി കൃതി ഷെട്ടിക്ക് ശബ്ദം നൽകിയിരിക്കുന്നത് നടി മമിത ബൈജുവാണ്. ലക്ഷ്മി എന്ന കഥാപാത്രത്തെ മനോഹരമാക്കിയത് മമിതയുടെ പൂർണ പിന്തുണയോടെ കൂടി ആണ്. ചിത്രത്തിനുവേണ്ടി ഏറെ കൃത്യതയോടാണ് താരം ഡബ്ബിങ് നിർവഹിച്ചത്.

യെസ് എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലൂടെയാണ് ടോവിനോ ഇക്കാര്യം വ്യക്തമാക്കിയത് – ‘ഞാനും ഈ അടുത്താണ് മമിതയാണ് കൃതിയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തതെന്ന് അറിയുന്നത്. ഞാൻ അപ്പോൾ തന്നെ മെസ്സേജ് അയച്ചു, കലക്കിയെന്നു പറഞ്ഞ്. കൃതിയുടെ കഥാപാത്രം ഒന്നുകൂടെ റിലേറ്റ് ചെയ്യാൻ മമിതയുടെ ശബ്ദം നന്നായി സഹായിച്ചിട്ടുണ്ട്. മമിതയുടെ അടുത്ത് ഞാനത് പറയുകയും ചെയ്തു. അടിപൊളിയായി, നിങ്ങളും ഈ സിനിമയുടെ ഭാഗമാണെന്ന് പറഞ്ഞാണ് മെസ്സേജ് ചെയ്തത്. കൂടാതെ മമിതയോട് നന്ദിയും പറഞ്ഞു’.

കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിൽ ടോവിനോയ്ക്കൊപ്പം മമിത അഭിനയിച്ചിരുന്നു.

STORY HIGHLIGHT: tovino thomas thanks to mamitha baijiu