ശ്രീനഗർ: ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിൽ മികച്ച പോളിംഗ്. 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോൾ 63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്ക്. തെരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
ജമ്മു കാഷ്മീരിലെ 24 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും, കശ്മീർ മേഖലയിലെ 16 മണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തിയത്. 219 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടിയത്. 23 ലക്ഷം പേർക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടവകാശം ഉണ്ടായിരുന്നു.
മെച്ചപ്പെട്ട പോളിംഗ് ശതമാനം കശ്മീർ പുനഃസംഘടനയുടെ വിജയമെന്ന് ബിജെപി വിലയിരുത്തിയപ്പോൾ കേന്ദ്ര സർക്കാർ നടപടികളോടുള്ള അമർഷമെന്നാണ് പ്രതിപക്ഷം അഭിപ്രായപ്പെട്ടത്.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരുന്നു. ഭീകരാക്രണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളിൽ ഏർപ്പെടുത്തിയിരുന്നത്.
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പോളിംഗ്ബൂത്തുകളില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കാല്‍നടയാത്രക്കാരെയും വാഹനങ്ങളെയും പരിശോധിക്കാന്‍ കൂടുതല്‍ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ ഏജന്‍സികളെ സഹായിക്കാന്‍ കാമറകളും ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.
മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അടുത്ത മാസം എട്ടിന് നടക്കും. 90 മണ്ഡലങ്ങളാണ് ജമ്മു കാഷ്മീരിലുള്ളത്. 219 പേരാണ് ജനവിധി തേടുന്നത്. 90 പേര് സ്വതന്ത്രസ്ഥാനാര്ഥികളാണുള്ളത്.