Celebrities

‘ഏത് കഥാപാത്രവും ഫഹദിന് ചെയ്യാന്‍ സാധിക്കും, ശ്രീനിയേട്ടന്റെ പിന്‍ഗാമിയായി പറയാവുന്നത് ബേസില്‍ ജോസഫിനെ’: ഉര്‍വശി

ഒരു കമല്‍ ഹാസന്‍ സിനിമയില്‍ മറ്റൊരു ആക്ടര്‍ ശ്രദ്ധിക്കപ്പെടുക എന്ന് പറയുന്നത് വളരെ അപൂര്‍വ്വമായ ഒരു കാര്യമാണ്

അന്നും ഇന്നും മലയാളികളുടെ പ്രിയതാരമാണ് ഉര്‍വശി. അഭിനയ ജീവിതത്തിലേക്ക് വന്ന നാള്‍ തൊട്ട് തന്നെ എല്ലാ തിരക്കുകളും ഉളള നടിയാണ് ഉര്‍വശി. ഉര്‍വശിയാണ് തങ്ങളുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് സിനിമ മേഖലയില്‍ നിന്നുളളവര്‍ പോലും പറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ മലയാളത്തിലെ യുവ നടന്മാരെക്കുറിച്ച് സംസാരിക്കുകയാണ് താരം.

‘ഇന്നത്തെ തലമുറയിയില്‍ ഏറ്റവും എളുപ്പം പറയാവുന്ന പേര് ഫഹദ് ഫാസില്‍ എന്നാണ്. ഫഹദ് ഫാസില്‍ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു നടനായി മാറും എന്നുള്ളതിന് സംശയമില്ല. ഏത് കഥാപാത്രവും അയാള്‍ക്ക് ചെയ്യാന്‍ സാധിക്കും. അദ്ദേഹം കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത് തന്നെ ഒന്നിനോട് ഒന്നിനെ ഉപമിക്കാന്‍ സാധിക്കാത്ത തരത്തിലാണ്. അതില്‍ 22 ഫീമെയില്‍ കോട്ടയം, ചാപ്പ കുരിശ് പോലുള്ള നെഗറ്റീവ് കഥാപാത്രങ്ങളും അയാള്‍ ചെയ്തിട്ടുണ്ട്. തുടക്കകാലത്ത് തന്നെ ഞാന്‍ ഒരു ഹീറോയാണ് ആ സ്റ്റാര്‍ഡം നിലനിര്‍ത്തുന്ന കഥാപാത്രങ്ങള്‍ ചെയ്യണം എന്ന് പറഞ്ഞ് അയാള്‍ കാത്തിരുന്നില്ല.’

‘പകരം ഒരു മികച്ച അഭിനേതാവാണ് താന്‍ എന്ന് അയാള്‍ തെളിയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലെത്തിയ ആവേശത്തില്‍ ഒരു ആക്ഷന്‍ പോര്‍ഷനും കൂടി ഫഹദ് ചെയ്ത് കഴിഞ്ഞു. അത്രയും പ്രതീക്ഷയുണ്ട്. പിന്നെ ഒരു ബ്രില്യന്റ് ആക്ടര്‍ എന്ന് പറയാന്‍ ശ്രീനിയേട്ടന്റെ പിന്‍ഗാമി ആയി പറയാവുന്നത് ബേസില്‍ ജോസഫിനെയാണ്. ബാക്കി എല്ലാവരും ടാലന്റഡ് ആണ്. ആരേയും കുറച്ച് പറയുന്നില്ല. ഒരോരുത്തരും ഓരോ രീതിയാണ്. പിന്നെ പൃഥ്വിരാജ്, അയാളുടെ ഉള്ളില്‍ വളരെ നല്ല സംവിധായകന്‍ ഉണ്ടെന്നും തെളിയിച്ചു.’

‘അങ്ങനെ ലാലേട്ടനും മമ്മൂക്കയ്ക്കും ശേഷം വന്ന ഒരുപാട് നടന്മാര്‍ ഓള്‍റൗണ്ടേഴ്‌സായി ഇവിടെ വരുന്നു, എങ്കിലും ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ വളരെയധികം സ്വാധീനമുണ്ടാക്കാന്‍ പറ്റുന്ന നടനാണ് ഫഹദ്. കാരണം ഒരു കമല്‍ ഹാസന്‍ സിനിമയില്‍ മറ്റൊരു ആക്ടര്‍ ശ്രദ്ധിക്കപ്പെടുക എന്ന് പറയുന്നത് വളരെ അപൂര്‍വ്വമായ ഒരു കാര്യമാണ്. വിക്രം എന്ന സിനിമ ഫഹദിന് വേണ്ടിക്കൂടിയാണ് ഓടിയത്. ചില സീനുകളില്‍ ആളുകള്‍ ഫഹദിനെ പ്രതീക്ഷിച്ച് വരെ ഇരിക്കുന്നുണ്ടായി. എനിക്ക് വലിയ ഇഷ്ടമുള്ള ഒരു ആക്ടറാണ് ഫഹദ്.’, ഉര്‍വശി പറഞ്ഞു.