ചേരുവകൾ
1. റാഗി
2. ഇഡലി അരി
3. ഉഴുന്ന്
4. അവൽ
5. ഉലുവ
6. വെള്ളം
7. ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് റാഗിയും, ഉഴുന്നും, അരിയും, ഉലുവയും ഇട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കുതിരാനായി മാറ്റിവയ്ക്കാം. ഏകദേശം മൂന്നു മുതൽ നാലു മണിക്കൂർ കഴിയുമ്പോൾ തന്നെ എല്ലാ സാധനങ്ങളും നന്നായി കുതിർന്നു കിട്ടുന്നതാണ്. അതിനുശേഷം ഈ ഒരു കൂട്ട് അരച്ചെടുക്കുന്നതിനു മുൻപായി എടുത്തു വച്ച അവൽ കൂടി കുതിർത്തി എടുക്കണം. വെറും ഒരു മിനിറ്റ് നേരം വെള്ളമൊഴിച്ചു വെച്ചാൽ അവൽ കുതിർന്നു കിട്ടുന്നതാണ്. അരിച്ചുവെച്ച റാഗിയുടെ കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് രണ്ടോ മൂന്നോ തവണയായി അരച്ചെടുക്കുക. അതിനുശേഷം കുതിർത്തി വെച്ച അവൽ കൂടി നല്ലതുപോലെ അരച്ചെടുക്കുക. എല്ലാ മാവും നല്ലതുപോലെ മിക്സ് ചെയ്ത ശേഷം എട്ടു മണിക്കൂർ പൊന്താനായി മാറ്റി വയ്ക്കാം. ഇഡ്ഡലി ഉണ്ടാക്കുന്നതിനു മുൻപായി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മാവിന്റെ കൺസിസ്റ്റൻസ് ശരിയാക്കി എടുക്കുക. അതിനുശേഷം ഇഡലി പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വയ്ക്കാം. ഇഡ്ഡലിത്തട്ടിൽ എണ്ണ തടവിയ ശേഷം മാവൊഴിച്ച് 20 മിനിറ്റ് നേരം ആവി കയറ്റി എടുക്കുക.
Story Highlights ; Ragi idly