ആവശ്യമായ ചേരുവകൾ
1: ചിക്കൻ – അര Kg
നന്നായി വൃത്തിയാക്കി ഉപ്പ്, 1 സ്പൂൺ നാരങ്ങനീര്, കാൽ
സ്പൂൺ മഞ്ഞൾ പൊടി , പെരുംജീരകം പൊടിച്ചത് കാൽ സപൂൺ ഇവ ചേർത്ത് 1 മണിക്കുർ വയ്ക്കുക
2: പച്ചമുളക് – 10 Nos
3: പച്ചകുരുമുളക് – 4 തണ്ട്
4: ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂൺ
5: ചുവന്നുള്ളി: 50 ഗ്രാം
6 : മല്ലിയില, കറിവേപ്പില – 1 തണ്ട്
7: ഗരം മസാല – 1 സ് പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ -, ആവശ്യത്തിന്
2 മുതൽ 7 വരെ ഉള്ള വ നന്നായി അരച്ചു വയ്ക്കുക
തയ്യാറാക്കുന്ന വിധം:
ഒരു ഫ്രൈ പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പുരട്ടി വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ചേർത്ത് 5 മിനിട്ടു നേരം വഴറ്റുക, ശേഷം ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന പച്ച മുളക് കൂട്ട് ചേ ർ ത്ത് നന്നായി മിക്സ് ചെയ്യുക: 10 മിനിട്ട് നേരം മൂടിവച്ച് ചിക്കൻ വേവിക്കുക. അതിനു ശേഷം മൂടി തുറന്നു വച്ച് വെളളം വറ്റിച്ച് വരട്ടി എടുക്കുക. ഇത് ചോറ്, ചപ്പാത്തി, അപ്പം ഇവയുടെ ചൂടോടെ വിളമ്പാം
ഇത് തയാറാക്കുമ്പോൾ വെളളം ചേർക്കരുത്’, ,ഗ്രേവി ആവശ്യമുള്ളവർ അടുപ്പിൽ നിന്നും വാങ്ങുന്നതിന് മുമ്പ് തേങ്ങപ്പാൽ ചേർക്കുക. രുചിക്കനുസരിച്ച് എണ്ണ ക്രമികരിക്കുക.
Story Highlights ; Green chilli chicken curry