കുറുക്ക് ഫ്രഷായി തയാറാക്കി കൊടുക്കുന്നതാണ് നല്ലത്. ബാക്കി വരുന്നവ വീണ്ടും ഉപയോഗിക്കാൻ പാടില്ല. വെള്ളമോ തേങ്ങാപ്പാലോ ചേർക്കുന്നതും നല്ലതാണ്.
ചേരുവകൾ
1. ഏത്തയ്ക്ക പൊടി – 50 ഗ്രാം
2. ചെറുപയർ പരിപ്പ് – 25 ഗ്രാം
3. വറുത്ത നിലക്കടല –25 ഗ്രാം
4. പഞ്ചസാര – 25 ഗ്രാം
5. വെള്ളം– ആവശ്യത്തിന്
6. തേങ്ങാപ്പാൽ – അര കപ്പ്
തയാറാക്കുന്ന വിധം
- ഏത്തയ്ക്ക തൊലികളഞ്ഞത് ചെറുതായി അരിഞ്ഞ് വെയിലത്തുണക്കി
- പൊടിച്ചുണ്ടാക്കുന്നതാണ് ഏത്തയ്ക്കപൊടി. ചെറുപയർ പരിപ്പ് നന്നായി കഴുകി ഉണക്കി വറുത്ത് പൊടിച്ച് ഇവ രണ്ടും പ്രത്യേകമായി സൂക്ഷിക്കാം.
- ആവശ്യത്തിനു പൊടി എടുത്ത് വെള്ളമൊഴിച്ച് കുറുക്കുക.
- പാകമാകുമ്പോൾ തേങ്ങാപ്പാലും പഞ്ചസാരയും ചേർത്തിളക്കുക. ചെറുചൂടോടെ കുഞ്ഞിനു നൽകാം.
- പഞ്ചസാരയ്ക്കു പകരം കരുപ്പെട്ടിയും ഉപയോഗിക്കാം.
content highlight: home-made-baby-food