മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരപുത്രനാണ് പ്രണവ് മോഹലാല്‍. വിരലിലെണ്ണാവുന്ന സിനിമകള്‍ കൊണ്ട് തന്നെ ത?ന്റെതായ ഒരിടം താരം നേടിയെടുത്തിട്ടുണ്ട്. സിനിമകള്‍ മാത്രമല്ല പ്രണവിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കുന്നത്. യാത്രാ പ്രിയനായ പ്രണവ് പങ്കുവയ്ക്കുന്ന ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
‘പ്രണവ് അഭിനയിച്ചിട്ട് വന്നിട്ട് നന്നായോ എന്നൊന്നും ചോദിക്കാറില്ല. അദ്ദേഹം സിനിമയില്‍ അഭിനയിക്കുന്നത് തന്നെ വളരെ കഷ്ടപ്പെട്ടിട്ട് ആയിരുന്നു. അവര്‍ വേറെ ഒരു തരത്തില്‍ സഞ്ചരിക്കുന്ന ആളാണ്. ആ പ്രായത്തില്‍ എനിക്കും അങ്ങനെയൊക്കെ തോന്നിയിട്ടുള്ള ഒരാളാണ്. ഒരുപാട് യാത്ര ചെയ്യണം, ഇതല്ല ഇന്ത്യ കാണണം എന്നൊരു ആഗ്രഹമുള്ള ആളായിരുന്നു ഞാന്‍. പക്ഷേ അത് അയാള്‍ ചെയ്യുന്നത് കാണുമ്പോള്‍ നമുക്കൊരു സമാധാനമുണ്ട്. നമ്മള് ആഗ്രഹിച്ചതും നടക്കാതെ പോയതുമായ പല കാര്യങ്ങളും ഇന്ന് അയാള്‍ ചെയ്യുന്നു വളരെ സന്തോഷമുണ്ട് അതൊക്കെ കാണുമ്പോള്‍. ഇടയ്ക്ക് സിനിമകള്‍ ചെയ്യുന്നു. ഒരുപാട് യാത്ര ചെയ്യുന്നു വളരെ സ്വതന്ത്രനായിട്ട് നടക്കുന്നു. ഇനിയൊരു 30 വര്‍ഷം കഴിഞ്ഞ് വേണമെങ്കില്‍ ഞാനും ഒന്ന് നോക്കാം.
നിന്റെ ഡിഗ്രി നീ കംപ്ലീറ്റ് ചെയ്യൂ.. അതിനുശേഷം നിനക്കിഷ്ടമുള്ളത് ചെയ്യൂ.. എന്നാണ് ഞാന്‍ എന്റെ മകന്റെ അടുത്ത് പറഞ്ഞിട്ടുളളത്. നിന്റെ മാര്‍ഗ്ഗം നീ തന്നെ തിരഞ്ഞെടുക്കണം എന്നാണ് ഞാന്‍ പ്രണവിനോട് പറയാറുള്ളത്. പണ്ട് പലരും അവനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ താല്പര്യമില്ലായിരുന്നു അവന്. അന്ന് അവന് എന്നോട് പറഞ്ഞത് അവനൊരു അധ്യാപകന് ആകണം എന്നായിരുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇംഗ്ലീഷ് അറിയാത്തവരെ ഇംഗ്ലീഷ് പഠിപ്പിക്കണം എന്നതായിരുന്നു അന്ന് അവന് എന്നോട് പറഞ്ഞ ആഗ്രഹം.’, മോഹന്‍ലാല്‍ പറഞ്ഞു.
STORY HIGHLIGHTS: Mohanlal about Pranav Mohanlal