Recipe

സോഫ്റ്റ് ആയിട്ടുളള കിണ്ണത്തപ്പം തയ്യാറാക്കാം അഞ്ച് മിനിറ്റില്‍

നാലുമണി പലഹാരമായും രാവിലത്തെ പലഹാരം ആയുമൊക്കെ പല വീടുകളിലും ഉണ്ടാക്കുന്ന ഒരു വിഭവമാണ് കിണ്ണത്തപ്പം. കിണ്ണത്തപ്പത്തിന് ആവശ്യക്കാര്‍ ഏറെയാണ്. അതുകൊണ്ടുതന്നെ ഇന്ന് മിക്ക ബേക്കറികളിലും പാക്കറ്റുകളില്‍ കിണ്ണത്തപ്പം നമുക്ക് വാങ്ങാന്‍ സാധിക്കും. എന്നാല്‍ ഇത്തരത്തില്‍ കടയില്‍ നിന്ന് വാങ്ങി ഇനി കഴിക്കേണ്ടി വരില്ല. വീട്ടില്‍ തന്നെ 5 മിനിറ്റില്‍ തയ്യാറാക്കാവുന്ന ഒരു കിടിലന്‍ കിണ്ണത്തപ്പ റെസിപ്പിയാണ് ഇന്ന് നമ്മള്‍ പരിചയപ്പെടുന്നത്.

ആവശ്യമായ ചേരുവകള്‍

  • നെയ്യ്
  • പാല്‍
  • പഞ്ചസാര
  • ഏലക്ക
  • കോണ്‍ഫ്‌ലോര്‍
  • നട്‌സ്

തയ്യാറാക്കുന്ന വിധം;

ഒരു പാന്‍ എടുത്ത് ചൂടാക്കുക. ചൂടായി വരുമ്പോഴേക്കും അതിലേക്ക് അല്‍പ്പം നെയ്യ് ഒഴിക്കുക. ശേഷം ഇതിലേക്ക് പാല്‍ ചേര്‍ക്കുക. പിന്നെ ഇതിലേക്ക് പഞ്ചസാരയും ഏലക്കയും കൂടെ പൊടിച്ച പൊടി ചേര്‍ത്തു കൊടുക്കണം. ഇത് നന്നായി ഇളക്കിയെടുത്ത ശേഷം കോണ്‍ഫ്‌ലോര്‍ കൂടി ഇതിലേക്ക് ചേര്‍ത്ത് കൊടുക്കുക. ഘട്ടം ഘട്ടം ആയിട്ട് വേണം ചേര്‍ക്കാന്‍, അല്ലെങ്കില്‍ ഇത് പെട്ടെന്ന് തന്നെ കട്ടപിടിച്ചു പോകും.

ചെറിയ തീയില്‍ വച്ച് നന്നായി ഇളക്കിയെടുത്ത് കഴിഞ്ഞാല്‍ നല്ല കുഴമ്പ് പരുവത്തില്‍ ഇത് കിട്ടും. ഇനി ഇത് സെറ്റ് ചെയ്യാന്‍ ആയിട്ട് ഒരു പാത്രത്തില്‍ അല്‍പം നെയ്യ് പുരട്ടി അതിലേക്ക് നട്‌സും കൂടി ചേര്‍ത്ത് കൊടുക്കുക ശേഷം നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് പാത്രത്തിലേക്ക് ചേര്‍ത്ത് നന്നായി പരത്തിക്കൊടുക്കുക. ശേഷം കുറച്ചുനേരം മാറ്റിവെക്കുക. 15 മിനിറ്റ് ഇത് ആവിയില്‍ വേവിച്ചതിനുശേഷം ചൂട് മാറുമ്പോള്‍ മുറിച്ച് കഴിക്കുക. നല്ല സോഫ്റ്റ് ആയിട്ടുള്ള കിണ്ണത്തപ്പം തയ്യാര്‍

story highlights: Kinnathappam recipe