India

പാരിസ് ഒളിംപിക്സിലെ പ്രതിസന്ധി ഘട്ടത്തിൽ മോദി പിന്തുണച്ചില്ല | Vinesh Phogat Accuses Modi of Turning Away During Crisis

ന്യൂഡൽഹി: പാരിസ് ഒളിംപിക്സിലെ പ്രതിസന്ധി ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നു വിളിക്കുക പോലും ചെയ്തിട്ടില്ലെന്നും ഒളിംപിക്സിൽനിന്നു മാറ്റിനിർത്തിയപ്പോൾ രാഷ്ട്രീയക്കാരും ഫെഡറേഷൻ പ്രതിനിധികളും ചില കായികതാരങ്ങളും പിന്തുണച്ചില്ലെന്നും വിനേഷ് ഫോഗട്ട് ആരോപിച്ചു. എല്ലാ അത്‍ലീറ്റുകളെയും പ്രധാനമന്ത്രി വളരെ പെട്ടെന്നു ബന്ധപ്പെടുന്നുണ്ട്. ഒളിംപിക്സ് ഗുസ്തിയിൽ ഞാൻ ഫൈനലിൽ എത്തിയിട്ടും പ്രധാനമന്ത്രി വിളിക്കുക പോലും ചെയ്തില്ല.

അതിന്റെ കാരണം എല്ലാവർക്കും മനസ്സിലാകുമെന്നും ഒരു ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വിനേഷ് ഫോഗട്ട് പറ‍ഞ്ഞു. ഗുസ്തി താരങ്ങൾ തെരുവിലിറങ്ങിയിട്ടും പ്രധാനമന്ത്രി ഒന്നും മിണ്ടിയിട്ടില്ലെന്നും വിനേഷ് തുറന്നടിച്ചു. പാരിസ് ഒളിംപിക്സ് 50 കിലോഗ്രാം ഗുസ്തിയിൽ ഫൈനലിൽ ഇടം പിടിച്ചെങ്കിലും 100 ഗ്രാം ഭാരം കൂടിയെന്ന പേരിൽ വിനേഷ് അയോഗ്യയാക്കപ്പെട്ടിരുന്നു.