തൃപ്രയാർ: ദേശീയപാത 66-ൽ തൃപ്രയാർ വി.ബി. മാളിന് സമീപം കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.
വലപ്പാട് കോതകുളം ബീച്ച് കാരേപറമ്പിൽ രാമദാസിൻ്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖ വളവ് അമ്പലത്ത് വീട്ടിൽ സഗീറിൻ്റെ മകൻ ഹാഷിം (18) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന വലപ്പാട് കോതകുളം വലിയകത്ത് നിഹാൽ (19) നെ പരിക്കുകളോടെ തൃശ്ശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയിരുന്നു അപകടം.