India

ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി അതിഷി; സെപ്റ്റംബർ 21-ന് സത്യപ്രതിജ്ഞ ചെയ്യും

മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജിക്കത്ത് ഗവര്‍ണര്‍

ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ശനിയാഴ്ച അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്യും. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജിക്കത്ത് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കൈമാറി. ആം ആദ്മി രാഷ്ട്രീയ കാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചത്.

മദ്യനയക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെ കെജ്രിവാൾ രാജി പ്രഖ്യാപിക്കുകയായിരുന്നു. ആം ആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നീ വകുപ്പുകളായിരുന്നു അതിഷി കൈകാര്യം ചെയ്തിരുന്നത്.