കേരള രാഷ്ട്രീയത്തില്‍ മതേതരത്വ നിലപാട് ഉയര്‍ത്തിപ്പിടിച്ച് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ സമുന്നതനായ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ ഓര്‍മ്മക്കായി മുഹമ്മദ് ഹൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള ആര്യാടന്‍ പുരസ്‌കാരത്തിന് പി.എ.സി ചെയര്‍മാനും കോണ്‍ഗ്രസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ എംപിയെ തെരഞ്ഞെടുത്തു.
കല്‍പ്പറ്റ നാരായണന്‍ പി. സുരേന്ദ്രന്‍ കെസി ജോസഫ് എന്നിവരടങ്ങുന്ന അവാര്‍ഡ് നിര്‍ണയ സമിതിയാണ് കെസി വേണുഗോപാലിനെ തെരഞ്ഞെടുത്തത്. മതനിരപേക്ഷ ഇന്ത്യയുടെ നിലനില്‍പ്പിനായി മതേതര കക്ഷികളുടെ സംയുക്ത പോരാട്ടം സാധ്യമാക്കുന്നതിലും ഏകോപിക്കുന്നതിലും മുഖ്യ പങ്ക് വഹിച്ച കെസി വേണുഗോപാലിന്റെ നേത്യപാഠവവും, നാല് പതിറ്റാണ്ടായി സഭകളിലും പുറത്തും അദ്ദേഹം നടത്തിയ ശ്രേഷ്ഠ സംഭാവനകളും പരിഗണിച്ചാണ് അവാര്‍ഡ്.
പ്രത്യേകം തയ്യാറാക്കിയ ശില്‍പവും പ്രശസ്തി പത്രവും 1 അടങ്ങുന്നതാണ് പുരസ്‌കാരം. ആര്യാടന്‍ മുഹമ്മദിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 25 ന് ആര്യാടന്‍ മുഹമ്മദ് അനുസ്മരണ സമിതിയുടെ നേത്യത്വത്തില്‍ നിലമ്പൂരില്‍ നടക്കുന്ന ഓര്‍മ്മയില്‍ ആര്യാടന്‍ സ്മൃതി സദസ്സില്‍ കര്‍ണാടക മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ കെസി വേണുഗോപാലിന് പുരസ്‌കാരം സമര്‍പ്പിക്കും.
സമ്മേളനത്തിന്റെ ഭാഗമായി ‘മതനിരപേക്ഷ ഇന്ത്യയുടെ വര്‍ത്തമാനം’ വിഷയത്തില്‍ സെമിനാറും ആര്യാടന്‍ മുഹമ്മദിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനവും ‘ ബഡ്ജറ്റ് ചര്‍ച്ചകളുടെ നാള്‍വഴികള്‍ പുസ്തകവും ‘ഓര്‍മ്മയില്‍ ആര്യാടന്‍ സ്മരണികയും പ്രകാശനം ചെയ്യും. ആര്യാടന്‍ മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതയാത്രയുടെ ഹോട്ടോ പ്രദര്‍ശനവും ഉണ്ടാവും.
അനുസ്മരണ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കുഞ്ഞാലിക്കുട്ടി എംഎല്‍എ, ബെന്നി ബഹന്നാന്‍ എം പി, രമേശ് ചെന്നിത്തല, എം.എം ഹസ്സന്‍, പികെ കുഞ്ഞാലിക്കുട്ടി, എം എ ബേബി, അബ്ദുല്‍ സ്സമദ് സമദാനി എം.പി, എം.കെ രാഘവന്‍ എംപി, കെ.സി ജോസഫ്, ഷാഫി പറമ്പില്‍ എംപി, ഹംദുള്ള സയ്യിദ് എംപി, എ.പി അനില്‍കുമാര്‍ എംഎല്‍എ, പി.കെ ബഷീര്‍ എംഎല്‍എ, എന്‍.എ ഹാരിസ് എംഎല്‍എ, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
CONTENT HIGHLIGHTS;Aryadan award for best public servant to KC Venugopal MP