മാൾട്ട ഒരു കൊച്ചു രാജ്യമാണ്. കേരളത്തിന്റെ ഒരു ജില്ലയുടെ വലുപ്പം കഷ്ടിച്ച് ഉള്ള ഒരു രാജ്യം.. 4 വശങ്ങളും കടലിനാൽ ചുറ്റപ്പെട്ട ഒരു ദ്വീപ്.
ലോകത്തിന്റെ എല്ലാ അറ്റത്തുനിന്നും സഞ്ചാരികൾ എത്താൻ ആഗ്രഹിക്കുന്ന സ്ഥലവും ഇത് തന്നെ. ചെറിയ രാജ്യം ആയാലും അത്ഭുതപെടുത്തുന്ന കാഴ്ചകൾ ഒരുപാട് ഉണ്ട്.. പഴമയെ കാത്തു സൂക്ഷിക്കുന്ന കെട്ടിടങ്ങൾ, എങ്ങും എവിടെയും ചായം പൂശിയ ജനലുകൾ, ഒക്കെ കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ആണ്.
ഒരു ക്രിസ്ത്യനിറ്റി രാജ്യം ആണ്. നിരവധി പള്ളികളും ഇവിടെയുണ്ട്. ഇത്രയും ചെറിയ ഈ രാജ്യത്ത് 300ൽ അധികം പള്ളികൾ നമുക്ക് കാണാൻ സാധിക്കും.. കൂടുതലും യൂറോപ്പിയൻസ് ആണ് ഇങ്ങോട്ടേക്കു സഞ്ചരികൾ. വേനൽ കാലമാണ് ഇവിടെ തിരക്ക്. 4 വശങ്ങളും കടലിനാൽ ചുറ്റപ്പെട്ട സ്ഥലമാണ്. ബീച്ചുകൾ ആണ് ഇവിടുത്തെ പ്രധാന ആകർഷണത്തിൽ ഒന്ന്. ഒപ്പം പഴമയെ കാത്ത് സൂക്ഷിക്കുന്ന പള്ളികൾ, തെരുവുകളിൽ, കോട്ടകൾ ഇവയൊക്കെയാണ്.. ആഘോഷങ്ങളുടെ കാര്യത്തിൽ ഇവർ ഒട്ടും പിന്നിൽ അല്ല.
വേനൽ ആയാൽ ആഘോഷങ്ങൾ ഇല്ലാത്ത ദിവസങ്ങൾ ഇല്ല ഇവിടെ. പള്ളിയിലെ പെരുന്നാളുകളും, വെടിക്കെട്ടുകളും. വെടിക്കെട്ട് എന്നത് ചെറുത് ഒന്നും അല്ല മണിക്കൂറുകൾ നീളുന്നത്. ഭംഗി നിറഞ്ഞ സൂര്യസ്ഥമയം ഇവിടുത്തെ കാഴ്ചകൾക്ക് കൂടുതൽ നിറമേകുന്നു. ഇവിടെ പബ്ലിക്ക് ട്രാൻസ്‌പോർട്ട് തികച്ചും സൗജന്യം ആണ്. ചെറിയ തുകയിൽ ഒരു ബസ് കാർഡ് വാങ്ങാൻ സാധിക്കും. അത് ഉപയോഗിച്ച് നമുക്ക് ഏത് വഴിക്കും യാത്ര ചെയ്യാം. എല്ലാ മുക്കിലും മൂലയിലും ബസും ചെല്ലും.
മാൾട്ടയിലെ പ്രധാന ഒരു ഗുണം അത് തന്നെ ആണ്. യാത്രക്ക് ചിലവ് വളരെ കുറവാണ്.
പിന്നെ ഉള്ളത് തെരുവുകൾ ആണ്.. അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ തന്നെ ആണ് ഇവിടുത്തെ ഓരോ തെരുവുകളും സമ്മാനിക്കുന്നത്. അതിൽ എടുത്തു പറയേണ്ടത് മാൾട്ടയുടെ തലസ്ഥാനം ആയ വല്ലെട്ട എന്ന തെരുവ് ആണ്. അതി മനോഹരം ആയ കലാസൃഷ്ടിയിൽ ആണ് ഈ തെരുവ്. . തെരുവിന്റെ ഭംഗി വളരെ അധികം എടുത്തുകാണിക്കുന്നത് രാത്രിയിലെ വെളിച്ചത്തിൽ ആണ്. പണ്ട് യുദ്ധം നടന്ന കാലത്ത് രാജ്യത്തെ സംരക്ഷിക്കാൻ ഉപയോഗിച്ച കൂറ്റൻ പീരങ്കികൾ വരെ നമുക്ക് ഇവിടെ കാണാൻ കഴിയും. , എല്ലാ രാജ്യങ്ങളിലെയും പോലെ സഞ്ചരികളെ ആകർഷിക്കുന്ന വ്യത്യസ്ത ഭക്ഷണ വിഭവങ്ങൾ ഉള്ള എണ്ണിയാൽ ഒടുങ്ങാത്ത അത്രയും ഹോട്ടലുകൾ, വിവിധ ഇനം ഭക്ഷങ്ങൾ, എല്ലാ മുക്കിലും മൂലയിലും ബാറുകൾ, എന്നിവ ഉണ്ട്.
Story Highlights ;